ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ്: തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സിന് കിരീടം! ഫൈനലില്‍ എറണാകുളത്തെ തോല്‍പ്പിച്ചു

Published : Feb 21, 2024, 07:44 PM IST
ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ്: തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സിന് കിരീടം! ഫൈനലില്‍ എറണാകുളത്തെ തോല്‍പ്പിച്ചു

Synopsis

സെമി ഫൈനലില്‍ കോട്ടയത്തെ പരാജയപ്പെടുത്തിയാണ് സ്‌ട്രൈക്കേഴ്‌സ് ഫൈനലിലെത്തിയത്. പാലക്കാടിനെയാണ് കൊച്ചിന്‍ ഹീറോസ് സെമിയില്‍ പരാജയപ്പെടുത്തിയത്.

തിരുവനന്തപുരം: ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് സീസണ്‍ 2ല്‍ തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ് കിരീടം നിലനിര്‍ത്തി. ഫൈനല്‍ മത്സരത്തില്‍ കൊച്ചിന്‍ ഹീറോസിനെ 31 റണ്‍സിന് പരാജയപ്പെടുത്തിയാണ് സ്‌ട്രൈക്കേഴ്‌സ് ചാംപ്യന്‍മാരായത്. ഫൈനലില്‍ ടോസ് കിട്ടി ബോളിങ് തെരഞ്ഞെടുത്ത കൊച്ചിന്‍ ഹീറോസിനെതിരെ സ്‌ട്രൈക്കേഴ്‌സ് 10 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിന്‍ ഹീറോസിന്റെ ഇന്നിങ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സിന് അവസാനിച്ചു. സ്‌ട്രൈക്കേഴ്‌സിന്റെ ഹരികൃഷ്ണന്‍ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ആയി.

സെമി ഫൈനലില്‍ കോട്ടയത്തെ പരാജയപ്പെടുത്തിയാണ് സ്‌ട്രൈക്കേഴ്‌സ് ഫൈനലിലെത്തിയത്. പാലക്കാടിനെയാണ് കൊച്ചിന്‍ ഹീറോസ് സെമിയില്‍ പരാജയപ്പെടുത്തിയത്. ഹീറോസിന്റെ ക്യാപ്റ്റന്‍ അനില്‍ സച്ചു ടൂര്‍ണമെന്റിലെ താരമായി. മികച്ച ബാറ്റര്‍ക്കുള്ള അവാര്‍ഡും അനില്‍ സച്ചുവിനാണ്. പത്തനംതിട്ടയുടെ സച്ചിന്‍ സജി മികച്ച ബോളറും രഞ്ജി മികച്ച ഫീല്‍ഡറുമായി. തിരുവനന്തപുരത്തിന്റെ സി പി ദീപുവാണ് മികച്ച വിക്കറ്റ് കീപ്പര്‍.


പരിക്കില്‍ വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്! തലപുകഞ്ഞ് വുകോമാനോവിച്ച്; ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകം

വിജയികള്‍ക്ക് റവന്യു മന്ത്രി കെ. രാജന്‍ ട്രോഫികള്‍ സമ്മാനിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്,  ട്രാന്‍സ്പോര്‍ട് സെക്രട്ടറി കെ വാസുകി, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, രഞ്ജി താരവും അണ്ടര്‍ 19 പ്ലേയറുമായ ഷോണ്‍  റോജര്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു. 19, 20,21 തീയതികളിലായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ജെ സി എല്‍ - 2 ല്‍ 14 ജില്ലകളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചെന്നൈയുടെ രഹസ്യായുധമോ?; വൈറലായ 'മാസ്ക്' സെലിബ്രേഷന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അക്കീൽ ഹൊസൈൻ
ഐപിഎല്‍ 2026: ടീമിലില്ലാത്ത ശാർദൂല്‍ ബാറ്റ് ചെയ്യാൻ ഇറങ്ങി, ആശയക്കുഴപ്പില്‍ ആരാധകര്‍; കാരണം