പ്രതാപം എങ്ങും പോയിട്ടില്ല, റിഷഭ് പന്ത് ഈസ് ബാക്ക്; ക്രീസ് വിട്ടിറങ്ങി ഉഗ്രന്‍ ഷോട്ട്; വീഡിയോ വൈറല്‍

Published : Feb 21, 2024, 07:09 PM ISTUpdated : Feb 21, 2024, 07:15 PM IST
പ്രതാപം എങ്ങും പോയിട്ടില്ല, റിഷഭ് പന്ത് ഈസ് ബാക്ക്; ക്രീസ് വിട്ടിറങ്ങി ഉഗ്രന്‍ ഷോട്ട്; വീഡിയോ വൈറല്‍

Synopsis

ഇനി ക്രിക്കറ്റ് കളിക്കാനാവില്ല എന്നുപോലും കരുതിയ ഇടത്ത് നിന്ന് ശക്തമായി മടങ്ങിവരികയാണ് ഇടംകൈയന്‍ ബാറ്ററായ റിഷഭ് പന്ത്

ബെംഗളൂരു: ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരവാനൊരുങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ കാര്യത്തില്‍ ആരാധകര്‍ക്ക് സന്തോഷ വീഡിയോ. കാര്‍ അപകടത്തില്‍ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേല്‍ക്കും മുമ്പ് കളിച്ചിരുന്ന സ്റ്റെപ് ഔട്ട് ഷോട്ട് പരിശീലന മത്സരത്തില്‍ ഇപ്പോള്‍ കളിച്ചിരിക്കുകയാണ് ഇരുപത്തിയാറുകാരനായ താരം. ഐപിഎല്‍ ആരാധകര്‍ക്കും ടീം ഇന്ത്യക്കും ഒരുപോലെ വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. 

ഇനി ക്രിക്കറ്റ് കളിക്കാനാവില്ല എന്നുപോലും കരുതിയ ഇടത്ത് നിന്ന് ശക്തമായി മടങ്ങിവരികയാണ് ഇടംകൈയന്‍ ബാറ്ററായ റിഷഭ് പന്ത്. കാല്‍മുട്ടിലെ ശസ്ത്രക്രിയകള്‍ക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം നടത്തിവരുന്ന റിഷഭ് ആലുരില്‍ കഴിഞ്ഞ ദിവസം പരിശീലന മത്സരം കളിച്ചിരുന്നു. കാര്‍ അപകടത്തിന് ശേഷം ഇതാദ്യമായായിരുന്നു റിഷഭ് മുഴുനീള മത്സരത്തില്‍ ഇറങ്ങിയത്. തന്‍റെ ട്രേഡ്‌മാര്‍ക് ഷോട്ടുകളില്‍ ഒന്നായ സ്റ്റെപ് ഔട്ട് ചെയ്ത് സ്‌പിന്നര്‍മാരെ പറത്തുന്ന ഷോട്ട് റിഷഭ് കളിക്കുന്ന വീഡിയോ പുറത്തുവന്നത് വലിയ പ്രതീക്ഷ നല്‍കുന്നു. കാല്‍മുട്ടിന് യാതൊരു പ്രയാസവും നിലവില്‍ തോന്നിക്കാത്ത വിധത്തില്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നതായാണ് വീഡിയോയില്‍ കാണുന്നത്.

വീഡിയോ

വരുന്ന ഐപിഎല്‍ 2024 സീസണില്‍ റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനായി കളത്തിലിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മയെ കാണാന്‍ 2022 ഡിസംബര്‍ 30ന് ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് കാര്‍ അപകടത്തില്‍ റിഷഭ് പന്തിന്‍റെ വലത്തേ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റത്. ഇതിന് ശേഷം മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ റിഷഭ് ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിന് ശേഷം വീട്ടില്‍ ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനായാണ് റിഷഭ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് കൂടുതല്‍ ചികില്‍സകള്‍ക്കും പരിശീലനത്തിനുമായി എത്തിയത്. പൂര്‍ണമായും ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തിലാണ് റിഷഭ് പന്തിന്‍റെ ചികില്‍സയും ഫിറ്റ്നസ് വീണ്ടെടുക്കലും. 

Read more: ഓവറിലെ ആറ് പന്തും സിക്‌സ്, ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ആ മഹാത്ഭുതം- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരാന്‍ ഇന്ത്യയുടെ മുന്‍ കോച്ച് വരുന്നു; സ്ഥിരീകരിച്ച് ബോര്‍ഡ്
'സഞ്ജുവിന് അഗ്നിപരീക്ഷ'; ഐപിഎല്‍ പ്രകടനം പരിശോധിച്ച് ഏകദിന ലോകകപ്പിനുള്ള രൂപരേഖ തയ്യാറാക്കുമെന്ന് ഗംഭീര്‍