അടിക്കാന്‍ കരുതിയാല്‍ കോലി അടിച്ചിരിക്കും; ഇന്ത്യന്‍ ക്യാപ്റ്റനെ പുകഴ്ത്തി കെസ്രിക്ക്‌ വില്യംസ്

Published : Sep 02, 2020, 12:52 PM IST
അടിക്കാന്‍ കരുതിയാല്‍ കോലി അടിച്ചിരിക്കും; ഇന്ത്യന്‍ ക്യാപ്റ്റനെ പുകഴ്ത്തി കെസ്രിക്ക്‌ വില്യംസ്

Synopsis

കോലി ഒരു കാര്യം കരുതിയിട്ടുണ്ടെങ്കില്‍ അത് നടത്തിയിട്ടേ പോവൂവെന്നാണ് വിന്‍ഡീസ് പേസര്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയോട്‌ സംസാരിക്കുകായിരുന്നു  വില്യംസ്.

മുംബൈ: കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വീന്‍ഡീസ് പേസര്‍ കെസ്രിക്ക്‌ വില്യംസും നേര്‍ക്കുനേര്‍ വന്നത് ക്രിക്കറ്റ് ലോകം മറന്നുകാണില്ല. ഹൈദരാബാദില്‍ നടന്ന ടി20യില്‍ വില്യംസിന്റെ പന്തുകള്‍ കണക്കറ്റ് പ്രഹരിച്ച ശേഷമാണ് കോലി നോട്ട്ബുക്കില്‍
കുറിച്ചിടുന്നതുപോലെ ആഘോഷം നടത്തിയത്. കോലി ഇത്തരമൊരു ആഘോഷം നടത്തിയതിന് പിന്നിലെ കാരണക്കാരനും വിന്‍ഡീസ് താരം തന്നെയായിരുന്നു. 2017ല്‍ വെസ്റ്റിന്‍ഡീസില്‍വച്ച് തന്നെ പുറത്താക്കിയപ്പോള്‍ വില്യംസ് ഇതേ രീതിയില്‍ ആഘോഷിച്ചതിനുള്ള മറുപടിയാണ് കോലി കൊടുത്തത്.

ഇപ്പോള്‍ കോലിയെ കുറിച്ച് ഒരു രസകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് വില്യംസ്. കോലി ഒരു കാര്യം കരുതിയിട്ടുണ്ടെങ്കില്‍ അത് നടത്തിയിട്ടേ പോവൂവെന്നാണ് വിന്‍ഡീസ് പേസര്‍ പറയുന്നത്. ടൈംസ് ഓഫ് ടൈംസ് ഓഫ് ഇന്ത്യയോട്‌ സംസാരിക്കുകായിരുന്നു  വില്യംസ്. ''കോലി ഒരു ബൗളര്‍ക്കെതിരെ ആക്രമിച്ച് കളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ചെയ്തിരിക്കും. ഒരു മത്സരത്തില്‍ സെഞ്ചുറി നേടാന്‍ തീരുമാനിച്ചിണ്ടെങ്കില്‍ കോലി അത് നേടിയിട്ടേ ക്രീസ് വിടൂ. അവസാനം വരെ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കരുതിയിട്ടുണ്ടെങ്കില്‍ അത് കോലി ചെയ്യും. അത്തരത്തില്‍ ഒരു താരമാണ് കോലി.

അടുത്ത തവണ കോലിക്കെതിരെ പന്തെറിയുമ്പോള്‍ അദ്ദേഹത്തെ ഏത് വിധത്തില്‍ പുറത്താക്കുമെന്ന് എനിക്കറിയില്ല. ഒരിക്കല്‍ കൂടി അദ്ദേഹത്തെ നേരിടേണ്ടിവന്നാല്‍ അതൊരു യുദ്ധമായിരിക്കും. എന്നെ കാണുമ്പോള്‍ കോലിക്ക് 'കലി'യിളകുമെന്നറിയാം. തീര്‍ച്ചയായും ഞാനും തിരിച്ചടിക്കാന്‍ ശ്രമിക്കും. അടുത്തതവണ എങ്ങനെയായിരിക്കുമെന്ന് നമുക്ക് കാണാം.'' വില്യംസ് പറഞ്ഞുനിര്‍ത്തി.

രോഹിത് ശര്‍മയെ കുറിച്ചും താരം വാചാലനായി. ''കോലിയെ പോലെ മഹത്തായ താരമാണ് രോഹിത്. അദ്ദേഹവും ഈ പറഞ്ഞപോലെ ബൗളറുടെ മേല്‍ സര്‍വ്വാധിപത്യം നേടാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ്.'' താരം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്