വിന്‍ഡീസ് ക്രിക്കറ്റിന്‍റെ പ്രതീക്ഷ ഇനി അയാളില്‍; യുവതാരത്തെക്കുറിച്ച് പൊള്ളാര്‍ഡ്

By Web TeamFirst Published May 22, 2021, 2:21 PM IST
Highlights

ഞങ്ങള്‍ക്കെല്ലാം ഹെറ്റിയെ ഏറെ ഇഷ്ടമാണ്. പ്രതിഭാധനനായ യുവതാരമാണയാള്‍. ഞങ്ങള്‍ക്കെല്ലാ ഹൃദയബന്ധമുള്ള ഹെറ്റിക്ക് വിന്‍ഡീസ് ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനാവും. ഹെറ്റി മൂന്ന് ഫോര്‍മാറ്റിലും കളിക്കണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം.

ആന്‍റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ കെല്‍പ്പുള്ള താരത്തെ പ്രവചിച്ച് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. യുവതാരം ഷിമ്രോണ്‍ ഹെറ്റ്മെയറിലാണ് ഇനി വിന്‍ഡീസ് ക്രിക്കറ്റിന്‍റെ പ്രതീക്ഷയെന്നും അടുത്ത തലമുറയെയും ടീമിനെയും മുന്നോട്ട് നയിക്കാന്‍ 24കാരനായ ഹെറ്റ്മയറിനാവുമെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ പൊള്ളാര്‍ഡ് പറഞ്ഞു.

ഹെറ്റ്മെയര്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി. ഞങ്ങള്‍ക്കെല്ലാം ഹെറ്റിയെ ഏറെ ഇഷ്ടമാണ്. പ്രതിഭാധനനായ യുവതാരമാണയാള്‍. ഞങ്ങള്‍ക്കെല്ലാ ഹൃദയബന്ധമുള്ള ഹെറ്റിക്ക് വിന്‍ഡീസ് ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനാവും. ഹെറ്റി മൂന്ന് ഫോര്‍മാറ്റിലും കളിക്കണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം.

പക്ഷെ അതിനദ്ദേഹത്തെ നിര്‍ബന്ധിക്കാനാവില്ല. കാരണം കുതിരയെ വെള്ളത്തിലേക്ക് ഇറക്കിവിടാനല്ലെ കഴിയൂ, വെള്ളം കടിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലല്ലോ. ഏകദിന ക്രിക്കറ്റിലും, ഐപിഎല്ലിലുംമികച്ച റെക്കോര്‍ഡുള്ള ഹെറ്റ്മെയര്‍ക്ക് ടെസ്റ്റിലും തിളങ്ങാനാവുമെന്നും അഭിമുഖത്തില്‍ പൊള്ളാര്‍ഡ് വ്യക്തമാക്കി.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ഹെറ്റ്മെയര്‍ ആറ് മത്സരങ്ങളില്‍ നിന്ന് 84 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കക്കയും പാക്കിസ്ഥാനും ഓസ്ട്രേലിയക്കുമെതിരെ നടക്കുന്ന ടി20 പരമ്പരകള്‍ക്കുള്ള  വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഹെറ്റ്മെയര്‍ ഇടം പിടിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!