മൂന്നാം ടി20: ബട്‌ലര്‍ മിന്നി; ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ട്

Published : Mar 16, 2021, 10:37 PM ISTUpdated : Mar 16, 2021, 10:50 PM IST
മൂന്നാം ടി20: ബട്‌ലര്‍ മിന്നി; ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ട്

Synopsis

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി കരുത്തിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തത്. 46 പന്തില്‍ എട്ട് ഫോറും നാലു ബൗണ്ടറിയും അടക്കം 77 റണ്‍സുമായി പുറത്താകാതെ നിന്ന കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

അഹമ്മദാബാദ്: ജോസ് ബട്‌ലറുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 157 റണ്‍സിന്‍റെ വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് അനായാസം മറികടന്നു. 52 പന്തില്‍ 83 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ വിജയശില്‍പി. 28 പന്തില്‍ 40 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോ ബട്‌ലര്‍ക്കൊപ്പം വിജയത്തില്‍ പങ്കാളിയായി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 156/2, ഇംഗ്ലണ്ട് 18.2 ഓവറില്‍ 158/2.

ജോസേട്ടന്‍ ഹീറോ

തുടക്കത്തിലെ ജേസണ്‍ റോയിയെ(13 പന്തില്‍ 9) നഷ്ടമായെങ്കിലും ആദ്യ പന്തു മുതല്‍ ആക്രമിച്ചു കളിച്ച ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കിയത്. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് സിക്സ് അടിച്ചു തുടങ്ങിയ ബട്‌ലര്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് ഫോറും സിക്സും നേടി കളി തുടക്കത്തിലെ ഇംഗ്ലണ്ടിന് അനുകൂലമാക്കി. ചാഹലിനെ തുടര്‍ച്ചയായി ആക്രമിച്ച ബട്‌ലര്‍ പവര്‍ പ്ലേയിലെ അവസാന ഓവറിലും ചാഹലിനെതിരെ രണ്ട് ബൗണ്ടറി നേടി. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സിലെത്തിയ ഇംഗ്ലണ്ടിനെ ഒരിക്കല്‍ പോലും സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. ർ

ഡേവിഡ് മലനെ(17 പന്തില്‍ 18) മടക്കി വാഷിംഗ്ടണ്‍ സുന്ദര്‍ നല്‍കിയ പ്രതീക്ഷ പിന്നീടെത്തിയ ജോണി ബെയര്‍സ്റ്റോ തല്ലിക്കെടുത്തി. ബട്‌ലറും ബെയര്‍സ്റ്റോയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചു. ഇന്ത്യക്കായി നാലോവറില്‍ 41 റണ്‍സ് വഴങ്ങിയ യുസ്‌വേന്ദ്ര ചാഹലും 3.2 ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത ഷര്‍ദ്ദുല്‍ ഠാക്കൂറും നിരാശപ്പെടുത്തിയ്പപോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത് മികവുകാട്ടി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി കരുത്തിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തത്. 46 പന്തില്‍ എട്ട് ഫോറും നാലു ബൗണ്ടറിയും അടക്കം 77 റണ്‍സുമായി പുറത്താകാതെ നിന്ന കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

തുടക്കത്തിലെ തകര്‍ന്നടിഞ്ഞ ഇന്ത്യയെ അവസാന അഞ്ചോവറില്‍ ഹര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം 69 റണ്‍സടിച്ചു കൂട്ടിയാണ് കോലി മാന്യമായ സ്കോറിലെത്തിച്ചത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്രിസ് ജോര്‍ദ്ദാന്‍ രണ്ട് വിക്കറ്റെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍