ഗവാസ്‌കര്‍ക്കൊപ്പം എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ച് കെ എല്‍ രാഹുല്‍; ഗ്രെയിം സ്മിത്തിനൊപ്പവും സ്ഥാനം

Published : Jul 27, 2025, 12:04 PM IST
Ben Stokes-KL Rahul

Synopsis

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ കെ എല്‍ രാഹുല്‍ സുനില്‍ ഗവാസ്‌കര്‍ക്കൊപ്പം എലൈറ്റ് പട്ടികയില്‍ ഇടം നേടി. 

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ച് കെ എല്‍ രാഹുല്‍. മാഞ്ചസ്റ്ററില്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 87 റണ്‍സുമായി താരം ക്രീസിലുണ്ട്. ശുഭ്മാന്‍ ഗില്ലാണ് അദ്ദേഹത്തിന് കൂട്ടിനുള്ളത്. ഈ പരമ്പരയില്‍ 508 റണ്‍സാണ് രാഹുല്‍ ഇതുവരെ നേടിയത്. 500 പിന്നിട്ടതോടെ രാഹുല്‍ സുനില്‍ ഗവാസ്‌കര്‍ക്കൊപ്പം എലൈറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടു. എവേ ടെസ്റ്റില്‍ 500 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണറാണ് രാഹുല്‍.

ഗവാസ്‌കര്‍ ഈ നേട്ടം രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിലായിരുന്നു ആദ്യത്തേത്. അന്ന് 774 റണ്‍സാണ് ഗവാസ്‌കര്‍ അടിച്ചെടത്തത്. 1979ല്‍ ഇംഗ്ലണ്ടിനെതിരേയും ഗവാസ്‌കര്‍ ഈ നേട്ടം സ്വന്തമാക്കി 542 റണ്‍സാണ് അന്ന് ഗവാസ്‌കര്‍ നേടിയത്. മറ്റൊരു നേട്ടം കൂടി രാഹുലിനെ തേടിയെത്തി. ഇംഗ്ലണ്ടില്‍ 500+ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയാണ് രാഹുല്‍. ഗവാസ്‌ക്കറാണ് ആദ്യത്തേത്. ഇനി ലോക ക്രിക്കറ്റെടുത്താല്‍ 2000ത്തിന് ശേഷം ഇംഗ്ലണ്ടില്‍ അഞ്ഞൂറിലധികം അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ ഓപ്പണറും രാഹുലാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്താണ് ആദ്യത്തേത്. 2003ല്‍ 714 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്.

അതേസമയം, മാഞ്ചസ്റ്റര്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഒന്നാം ഇന്നിംഗ്‌സില്‍ 311 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 174 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 137 റണ്‍സ് പിറകിലാണ് ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 358നെതിരെ ഇംഗ്ലണ്ട് 669 റണ്‍സാണ് അടിച്ചെടുത്തത്. ജോ റൂട്ടിന് (150) പുറമെ ബെന്‍ സ്റ്റോക്‌സും (141) ഇന്ന് ഇംഗ്ലണ്ടിനായി സെഞ്ചുറി നേടി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി.

പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. യശസ്വി ജയ്‌സ്വാള്‍ (0), സായ് സുദര്‍ശന്‍ (0) എന്നിവരാണ് മടങ്ങിയത്. ക്രിസ് വോക്‌സിന്റെ നാലാം പന്തില്‍ ജയ്‌സ്വാള്‍ ഫസ്റ്റ് സ്ലിപ്പില്‍ ജോ റൂട്ടിന്റെ കൈകളിലേക്ക്. തൊട്ടുപിന്നാലെ സായ് സുദര്‍ശനും മടങ്ങി. ഇത്തവണ സെക്കന്‍ഡ് സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച്. പിന്നാലെ രാഹുല്‍ - ഗില്‍ സഖ്യം പിടിച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടെ ഗില്ലിന്റെ ക്യാച്ച് സ്ലിപ്പില്‍ വിട്ടുകളയുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി