കരിയറിലെ വഴിത്തിരിവിനെ കുറിച്ച് സംസാരിച്ച് കെ എല്‍ രാഹുല്‍

By Web TeamFirst Published Jun 14, 2020, 9:35 PM IST
Highlights

ഇപ്പോള്‍ മികച്ച ഫോമില്‍ തിരിച്ചെത്തിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍. ബിസിസിഐയുടെ വിലക്കാണ് കരിയറില്‍ വഴിത്തിരിവായതെന്നാണ് രാഹുല്‍ പറയുന്നത്.

മുംബൈ: നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒഴിവാക്കാനാവാത്ത താരമാണ് കെ എല്‍ രാഹുല്‍. അടുത്തകാലത്ത് ഏറ്റവും പുരോഗതി കൈവരിച്ച താരം കൂടിയാണ് രാഹുല്‍. എന്നാലൊരിക്കല്‍ വിവാദങ്ങളില്‍ പെട്ടിരുന്നു രാഹുല്‍. കരണ്‍ ജോഹറുമൊത്തുള്ള ചാറ്റ് ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് രാഹുലിനെയും ഹര്‍ദിക് പാണ്ഡ്യയേയും ബിസിസിഐ രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു.

ഇപ്പോള്‍ മികച്ച ഫോമില്‍ തിരിച്ചെത്തിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍. ബിസിസിഐയുടെ വിലക്കാണ് കരിയറില്‍ വഴിത്തിരിവായതെന്നാണ് രാഹുല്‍ പറയുന്നത്. ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ''ബിസിസിഐയുടെ വിലക്ക് കരിയറില്‍ വലിയ മാറ്റമുണ്ടാക്കി. 2019ന് ശേഷമാണ് ശരിക്കും തിരിച്ചറിവുണ്ടായത്. 11, 12 വര്‍ഷം കൂടി കരിയറില്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. ടീമിനുവേണ്ടി കളിക്കാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വളരെയേറെ സമ്മര്‍ദ്ദം ഒഴിവായി. ടീമിനുവേണ്ടി കൂടുതല്‍ മികച്ചത് ചെയ്യാന്‍ ആഗ്രഹിച്ചു. ചാമ്പ്യന്‍ ടീമിന്റെ ഭാഗമായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു.'' രാഹുല്‍ പറഞ്ഞു.

ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം ഇറങ്ങാനാണ് കൂടുതല്‍ താല്‍പ്പര്യമെന്നും രാഹുല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബാറ്റിങ്ങിന്റെ കടുത്ത ആരാധകനാണ് ഞാന്‍. അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നു. താരം കൂട്ടിച്ചേര്‍ത്തു.

click me!