കത്തിക്കാളി സച്ചിന്‍ ബേബി - വിഷ്ണു വിനോദ് സഖ്യം! സെയ്‌ലേഴ്‌സിനെതിരെ, ബ്ലൂ ടൈഗേഴ്‌സിന് കൂറ്റന്‍ വിജയലക്ഷ്യം

Published : Aug 24, 2025, 09:28 PM IST
Sachin and Vishnu

Synopsis

വിഷ്ണു വിനോദും സച്ചിന്‍ ബേബിയും ചേര്‍ന്നുള്ള മികച്ച ബാറ്റിംഗ് പ്രകടനമാണ് സെയ്‌ലേഴ്‌സിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 237 റണ്‍സ് വിജയലക്ഷ്യം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സെയ്‌ലേഴ്‌സിനെ വിഷ്ണു വിനോദ് (41 പന്തില്‍ 94), സച്ചിന്‍ ബേബി (44 പന്തില്‍ 91) എന്നിവരുടെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജെറിന്‍ പി എസ് ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. 

മൂന്നാം ഓവറില്‍ തന്നെ സെയ്‌ലേഴ്‌സിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. മൂന്നാം ഓവറില്‍ അഭിഷേക് നായര്‍ (8) മടങ്ങി. സാലി സാംസണായിരുന്നു വിക്കറ്റ്. പിന്നീട് വിഷ്ണു - സച്ചിന്‍ സഖ്യം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും മൂന്നാം വിക്കറ്റില്‍ 143 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 14-ാം ഓവറില്‍ മാത്രമാണ് കൂട്ടുകെട്ട് പൊളിക്കാന്‍ ബ്ലൂ ടൈഗേഴ്‌സിന് സാധിച്ചത്. സച്ചിന്‍, ജെറിന്റെ പന്തില്‍ പുറത്തായി. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ രാഹുല്‍ ശര്‍മയും (0) പുറത്തായി. സജീവന്‍ അഖിലിനും (11) തിളങ്ങാനായില്ല.

എന്നാല്‍ ഒരറ്റത്ത് വിഷ്ണു തുടര്‍ന്നതോടെ സ്‌കോര്‍ കുതിച്ചുകയറി. 41 പന്തുകള്‍ നേരിട്ട താരം 10 സിക്‌സും മൂന്ന് ഫോറും നേടി. 18-ാം ഓവറില്‍ താരം മടങ്ങി. ഷറഫുദ്ദീന്‍ (8), അമല്‍ (12) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ബ്ലൂ ടൈഗേഴ്‌സ് മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു സാംസണ്‍ (31), വിനൂപ് മനോഹര്‍ (10) എന്നിവരാണ് ക്രീസില്‍. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്: സാലി സാംസണ്‍ (ക്യാപ്റ്റന്‍), വിനൂപ് മനോഹരന്‍, സഞ്ജു സാംസണ്‍, രാകേഷ് കെ.ജെ, മുഹമ്മദ് ആഷിക്, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, നിഖില്‍ തോട്ടത്ത് (വിക്കറ്റ് കീപ്പര്‍), കെ.എം ആസിഫ്, അഖിന്‍ സത്താര്‍, ജെറിന്‍ പി.എസ്, അഖില്‍ കെ.ജി.

കൊല്ലം സെയ്‌ലേഴ്‌സ്: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് നായര്‍, എം സജീവന്‍ അഖില്‍, ഷറഫുദ്ദീന്‍, ആഷിക് മുഹമ്മദ്, രാഹുല്‍ ശര്‍മ്മ, അമല്‍ എജി, ഈഡന്‍ ആപ്പിള്‍ ടോം, ബിജു നാരായണന്‍, പവന്‍ രാജ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ദുബായ് വേദി, വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ഫൈനല്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് കലാശപ്പോര് ഞായറാഴ്ച്ച
ഹാര്‍ദിക് സ്വന്തമാക്കിയത് വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി; അഭിഷേക് ശര്‍മ പിന്നിലായി