'അനുഷ്കയെ അങ്ങനെ വിളിക്കരുതെന്ന് കോലി ആവശ്യപ്പെട്ടു', അനുഭവം പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം

Published : Jan 20, 2026, 10:48 AM IST
Virat Kohli Anushka Sharma

Synopsis

വിരാട് കോലിയെയും ഹാർദിക് പാണ്ഡ്യയെയും കുറിച്ച് നേരത്തെ ഉണ്ടായിരുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും റാണ മനസ് തുറന്നു.

ഇന്‍ഡോര്‍: വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയുമൊത്തുള്ള രസകരമായ അനുഭവം പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഷിത് റാണ. അനുഷ്ക ശർമ്മയെ ആദ്യമായി കണ്ടപ്പോൾ 'മാഡം' എന്ന് അഭിസംബോധന ചെയ്ത റാണയെ കോലി തിരുത്തിയതാണ് താരം വെളിപ്പെടുത്തിയത്. 'മാഡം' എന്ന് വിളിക്കേണ്ടെന്നും ഭാബി' എന്ന് വിളിച്ചാൽ മതിയെന്നും കോലി തമാശയായി പറഞ്ഞുവെന്ന് ഹര്‍ഷിത് പറഞ്ഞു. കളി കഴിഞ്ഞപ്പോള്‍ എന്‍റെ ദേഹത്ത് ഷാംപെയിന്‍ പൊട്ടിച്ചൊഴിച്ചവനാണ് ഇവനെന്നും എന്നിട്ടാണ് ഇപ്പോള്‍ മാഡമെന്ന് വിളിക്കുന്നതെന്നും കോലി അനുഷ്കയോട് പറഞ്ഞു. കളിക്കളത്തിന് പുറത്ത് വളരെ രസകരമായി പെരുമാറുന്ന വ്യക്തിയാണ് കോലിയെന്നും റാണ മെന്‍ എക്സ് പിക്ക് നല്‍കിയ അഭിമുഖത്തിൽ ഓർത്തെടുത്തു.

വിരാട് കോലിയെയും ഹാർദിക് പാണ്ഡ്യയെയും കുറിച്ച് നേരത്തെ ഉണ്ടായിരുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും റാണ മനസ് തുറന്നു. ടിവിയിൽ മാത്രം കണ്ട് പരിചയമുള്ളതിനാൽ ഇരുവരും വളരെ ഗൗരവക്കാരും ദേഷ്യക്കാരുമാണെന്നാണ് ‌ഞാൻ കരുതിയിരുന്നത്. എന്നാൽ നേരിട്ട് കണ്ടപ്പോൾ അവർ വളരെ തമാശക്കാരാണെന്നും എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുവരാണെന്നും മനസിലായെന്നും റാണ പറഞ്ഞു.

2024 നവംബറിൽ പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു ഹർഷിത് റാണയുടെ ടെസ്റ്റ് അരങ്ങേറ്റം. കോലിയുടെ അവസാന ടെസ്റ്റ് പരമ്പരയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു കാര്യമാണെന്നും ഹര്‍ഷിത് റാണ കൂട്ടിച്ചേർത്തു. ഇന്ത്യൻ കുപ്പായത്തിൽ ഇതിനകം രണ്ട് ടെസ്റ്റുകളും 13 ഏകദിനങ്ങളും ആ ടി20 മത്സരങ്ങളും കളിച്ച റാണ ന്യൂസിലന്‍ഡിനെതരായ ഏകദിന പരമ്പരയില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങി പേസ് ഓൾറൗണ്ടറായി വളരുകയാണ്. തന്‍റെ അരങ്ങേറ്റ മത്സരത്തിന് ശേഷം വിരാട് കോലിക്കൊപ്പം എടുത്ത ചിത്രം താൻ എന്നും വിലമതിക്കുന്ന ഒന്നാണെന്നും ഹർഷിത് റാണ അഭിമുഖത്തില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പറയുന്നത്ര എളുപ്പമല്ല ചെയ്തു കാണിക്കാന്‍', സഞ്ജയ് മഞ്ജരേക്കര്‍ക്കെതിരെ തുറന്നടിച്ച് വിരാട് കോലിയുടെ സഹോദരന്‍
സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ച് അണ്ടര്‍ 19 സൂപ്പര്‍ സിക്‌സ് പ്രതീക്ഷകള്‍ സജീവമാക്കി പാകിസ്ഥാന്‍; ദക്ഷിണാഫ്രിക്കയ്ക്കും ജയം