'ഒരാളും അനങ്ങിപോകരുത്';  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമംഗങ്ങള്‍ക്ക് കോലിയുടെ താക്കീത്

Published : Aug 24, 2020, 09:51 PM ISTUpdated : Aug 24, 2020, 09:54 PM IST
'ഒരാളും അനങ്ങിപോകരുത്';  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമംഗങ്ങള്‍ക്ക് കോലിയുടെ താക്കീത്

Synopsis

ഐപിഎല്ലിന് തൊട്ടുമുമ്പ് ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ക്യാപ്റ്റന്‍ ടീമംഗങ്ങള്‍ക്ക് വേണ്ടി സംസാരിച്ചത്.

ദുബായ്: ഐപിഎല്ലിന് തൊട്ടുമുമ്പ് ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ക്യാപ്റ്റന്‍ ടീമംഗങ്ങള്‍ക്ക് വേണ്ടി സംസാരിച്ചത്. ടീം ക്യാപ്റ്റന്‍ സൈമണ്‍ കാറ്റിച്ച്, ടീം ഡയറക്റ്റര്‍ മൈക്ക് ഹെസണ്‍ എന്നിവരും അവരവരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കി. 

കൊറോണക്കാലത്ത് നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റായതിനാല്‍ എല്ലാവരു പ്രത്യേകം ശ്രദ്ധിക്കണമെന്നായിരുന്നു കോലിയുടെ നിര്‍ദേശം. അദ്ദേഹം തുടര്‍ന്നു... ''നമളെല്ലാവുരം അതീവ ശ്രദ്ധയോടെ ഇരിക്കണം. ഒരാള്‍ വരുത്തുന്ന തെറ്റ് ടൂര്‍ണമെന്റിനെ മൊത്തത്തില്‍ ബാധിച്ചേക്കാം. യുഎഇയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കാതിരിക്കുക. അധികാരികളുടെ നിര്‍ദേശങ്ങളോട് പൂര്‍ണമായും സഹകരിക്കുക. ഒരിക്കലും ബയോ സോക്യൂര്‍ ബബിളില്‍ പുറത്തുപോവാതിരിക്കാന്‍ ഓരോരുത്തരും ശ്രമിക്കുക. 

കാരണം നമ്മള് വരുത്തുന്ന ഒരു ചെറിയ തെറ്റുപോലും ടൂര്‍ണമെന്റിനെ മൊത്തില്‍ ബാധിച്ചേക്കാം. ആദ്യത്തെ പരിശീലന സെഷനുവേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള അവസരമാണത്. മാതൃകാപരമായ ഒരു സംസ്‌കാരം ആദ്യദിവസം തന്നെ രൂപപ്പെടുത്തണം.'' കോലി പറഞ്ഞുനിര്‍ത്തി.

നിയന്ത്രണങ്ങല്‍ ലംഘിക്കപ്പെട്ടാലുള്ള സാഹചര്യത്തെ കുറിച്ചാണ് കാറ്റിച്ച് സംസാരിച്ചത്. ''നമ്മളോട് നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ അതേപടി പിന്തുടരണം. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ വീണ്ടും ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയേണ്ടി വരും. പിന്നെ പരിശോധനഫലം നെഗറ്റീവായാല്‍ മാത്രമെ കളിക്കാന്‍ കഴിയൂ.'' കാറ്റിച്ച് ഓര്‍മിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍