
മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയവും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും വേദിയാകും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാകുന്ന ലോകകപ്പിന് രണ്ട് സ്‌റ്റേഡിയങ്ങളേയും ഐസിസി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് മത്സരങ്ങള്‍ക്ക് വേദിയാവുക. ശ്രീലങ്കയില്‍ കൊളംബോയിലെ രണ്ട് സ്റ്റേഡിയങ്ങളും കാന്‍ഡിയിലെ മറ്റൊരു സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും. ഫൈനലിനുള്ള വേദിയെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
ഏത് ടീമുകളാണ് കിരീടപ്പോരാട്ടത്തില്‍ എത്തുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. അവയിലൊന്ന് പാകിസ്ഥാനാണങ്കി മത്സരം ഇന്ത്യയില്‍ നിന്ന് മാറ്റും. പാകിസ്ഥാന്‍ യോഗ്യത ഫൈനലിന് നേടുന്നില്ലെങ്കില്‍ അഹമ്മദാബാദിലായിരിക്കും മത്സരം നടക്കുക. ശ്രീലങ്കയോ പാകിസ്ഥാനോ അവസാന നാലിലെത്തിയാല്‍, ആ മത്സരം കൊളംബോയില്‍ നടക്കും. ഇരു ടീമും സെമി ഫൈനലില്‍ വന്നില്ലെങ്കില്‍ രണ്ട് സെമിഫൈനലുകളും ഇന്ത്യയില്‍ നടക്കും. 20 ടീമുകള്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റ് 2024 ലോകകപ്പിലെ അതേ ഫോര്‍മാറ്റിലാണ് നടക്കുക.
അഞ്ച് ടീമുകള്‍ വീതമുള്ള നാല് വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും ടീമുകള്‍. ടെസ്റ്റ് കളിക്കുന്ന 13 രാജ്യങ്ങള്‍ ഒഴികെ കാനഡ, നെതര്‍ലാന്‍ഡ്സ്, യുഎഇ, നേപ്പാള്‍, ഒമാന്‍, നമീബിയ, ഇറ്റലി എന്നിവര്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഇറ്റലിയുടെ ആദ്യ ലോകകപ്പാണിത്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ഫിനിഷര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു സൂപ്പര്‍ എട്ട് മത്സരങ്ങള്‍ നടക്കും. സൂപ്പര്‍ എട്ട് മത്സരങ്ങളില്‍ നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടായിരിക്കും. ഓരോ ഗ്രൂപ്പിലെയും രണ്ട് ചാമ്പ്യന്മാര്‍ ഫൈനലില്‍ കളിക്കും. 2024 ജൂണില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് നേടിയിരുന്നു.