
ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റേഡൈഴ്‌സിന് 143 റണ്‍സ് വിജയലക്ഷ്യം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിയെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അനുകൂല്‍ റോയ്, കാര്‍ത്തിക് ത്യാഗി എന്നിവരാണ് തകര്‍ത്തത്. 29 പന്തില്‍ 50 റണ്‍സെടുത്ത പതും നിസ്സങ്കയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. വിപ്രജ് നിഗം (28 പന്തില്‍ 39) മികച്ച പ്രകടനം പുറത്തെടുത്തു. മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. മുകേഷ് കുമാര്‍, വിപ്രജ് നിഗം എന്നിവര്‍ ടീമിലെത്തി.
മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കെ എല്‍ രാഹുല്‍ (14 പന്തില്‍ 23) - നിസ്സങ്ക സഖ്യം 49 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ ഈ തുടക്കം മുതലാക്കാന്‍ പിന്നീട് എത്തിയവര്‍ക്ക് സാധിച്ചില്ല. അഞ്ചാം ഓവറില്‍ രാഹുല്‍, കാര്‍ത്തിക് ത്യാഗിക്ക് വിക്കറ്റ് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ നിതീഷ് റാണ (6), സമീര്‍ റിസ്വി (3), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ അഞ്ചിന് 89 എന്ന നിലയിലായി ഡല്‍ഹില്‍. പിന്നീട് അഷുതോഷ് ശര്‍മ - അക്‌സര്‍ പട്ടേല്‍ (11) എന്നിവര്‍ കൂട്ടിചേര്‍ത്ത 39 റണ്‍സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അക്‌സറിന് പിന്നാലെ അഷുതോഷും പുറത്തായെങ്കിലും ടീം പൊരുതാവുന്ന് സ്‌കോറില്‍ എത്തിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കാണ് (0) പുറത്തായ മറ്റൊരു താരം. വിപ്രജ് നിഗം (3), ലുങ്കി എന്‍ഗിഡി (1) പുറത്താവാതിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഡല്‍ഹി ക്യാപിറ്റല്‍സ്: പതും നിസ്സങ്ക, കെ എല്‍ രാഹുല്‍, നിതീഷ് റാണ, സമീര്‍ റിസ്വി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ്മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, ലുങ്കി എന്‍ഗിഡി, മുകേഷ് കുമാര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവന്‍ഷി, കാമറൂണ്‍ ഗ്രീന്‍, റോവ്മാന്‍ പവല്‍, മനീഷ് പാണ്ഡെ, റിങ്കു സിംഗ്, സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, കാര്‍ത്തിക് ത്യാഗി, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.
വിജയവഴിയില്‍ തിരിച്ചെത്താന്‍ കഷ്ടപ്പെടുന്ന രണ്ട് ടീമുകളാണ് ഇന്ന് കളത്തിലിറങ്ങിയത്. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സും എട്ടാമതുള്ള കൊല്‍ക്കത്തയും. അവസാന മൂന്ന് മത്സരങ്ങള്‍ ജയിച്ചതിന്റെ ആവേശത്തിലാണ് കൊല്‍ക്കത്ത വരുന്നതെങ്കില്‍ ചെന്നൈയോട് തോറ്റതിന്റെ ക്ഷീണമുണ്ട് ഡല്‍ഹിക്ക്. പോയിന്റ് പട്ടികയില്‍ ഡല്‍ഹിക്ക് ആകെ ജയം നാല്, കൊല്‍ക്കത്തയ്ക്ക് മൂന്ന്. ഇന്ന് ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫിലേക്ക് നേരിയ പ്രതീക്ഷ വയ്ക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!