
ദില്ലി: ഐപിഎല്ലില്‍ ഇന്ന് രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ദില്ലി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇരു ടീമുകളും നേരത്തെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഇരുവര്‍ക്കും സ്ഥാനം മെച്ചപ്പെടുത്താനുള്ള മത്സരം മാത്രമാണിത്. അവസാനം മത്സരം കൂടിയാണിത്. നിലവില്‍ ഏഴാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് ജയിച്ചാല്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പിന്തള്ളി ആറാം സ്ഥാനത്തേക്ക് കയറാം. 13 മത്സരങ്ങളില്‍ 12 പോയിന്റാണ് കൊല്‍ക്കത്തയ്ക്ക്.
13 മത്സരങ്ങില്‍ 11 പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്. ജയിച്ചാല്‍ അവര്‍ക്ക് ഏഴാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമുണ്ട്. ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ വലിയ മുന്‍തൂക്കമുണ്ട്. 20 മത്സരങ്ങള്‍ കൊല്‍ക്കത്ത ജയിച്ചപ്പോള്‍, ഹൈദരാബാദിന് ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് ജയിക്കാനായത്. അവസാനം ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളില്‍ ആറിലും ജയം കൊല്‍ക്കത്തയ്ക്കായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിഗ് ഇലവന്‍ അറിയാം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍, നിതീഷ് റെഡ്ഡി, അഭിനവ് മനോഹര്‍, അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷ് ദുബെ, ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട്, ഇഷാന്‍ മലിംഗ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, അംഗ്കൃഷ് രഘുവന്‍ശി, രമണ്‍ദീപ് സിംഗ്, ആന്ദ്രെ റസ്സല്‍, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, ആന്റിച്ച് നോര്‍ട്ട്‌ജെ / സ്‌പെന്‍സര്‍ ജോണ്‍സണ്‍.
ഇന്ന് ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ശേഷം 3.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഒന്നാം സ്ഥാനം ഉറപ്പിക്കാം. 13 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റാണ് ഗുജറാത്തിന്. 13 മത്സരങ്ങളില്‍ 17 പോയിന്റ് വീതമുള്ള പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവര്‍ അടുത്ത മത്സരം ജയിച്ചാല്‍ പോലും ഗുജറാത്തിന്റെ മുന്നിലെത്താന്‍ അവര്‍ക്ക് സാധിക്കില്ല.