ഹൈദരാബാദിനെതിരെ ടോസ് ജയിച്ച് കൊല്‍ക്കത്ത, ടീമില്‍ മാറ്റവുമായി സണ്‍റൈസേഴ്സ്

Published : Apr 02, 2026, 07:17 PM IST
SRH vs KKR match free live streaming

Synopsis

ഇരു ടീമുകളും ആദ്യ മത്സരം തോറ്റാണ് ഇറങ്ങുന്നത്. കൊല്‍ക്കത്ത എവേ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനോട് തോറ്റപ്പോള്‍ ഹൈദരാബാദ് എവേ മത്സരത്തില്‍ ആര്‍സിബിയോടാണ് തോറ്റത്.

കൊല്‍ക്കത്ത: ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. അതേസമയം, ആര്‍സിബിക്കെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ ഹൈദരാബാദ് മാറ്റം വരുത്തി. ഹര്‍ഷല്‍ പട്ടേലിന് പകരം ശിവാംഗ് കുമാര്‍ പ്ലേയിംഗ് ഇലവനിലെത്തി.

ഇരു ടീമുകളും ആദ്യ മത്സരം തോറ്റാണ് ഇറങ്ങുന്നത്. കൊല്‍ക്കത്ത എവേ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനോട് തോറ്റപ്പോള്‍ ഹൈദരാബാദ് എവേ മത്സരത്തില്‍ ആര്‍സിബിയോടാണ് തോറ്റത്. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പ്രകടനമാണ് ആരാധകര്‍ ഇന്ന് ഉറ്റുനോക്കുന്നത്. കൊല്‍ക്കത്ത നിരയില്‍ കാമറൂണ്‍ ഗ്രീന്‍ ബൗള്‍ ചെയ്യുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്നു. ആദ്യ മത്സരത്തില്‍ ഗ്രീന്‍ ബൗള്‍ ചെയ്തിരുന്നില്ല. 25 കോടി രൂപക്ക് ടീമിലെത്തിച്ച ഗ്രീന്‍ ബൗള്‍ ചെയ്യാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് ചോദിക്കാനായിരുന്നു നായകന്‍ രഹാനെ പറഞ്ഞത്.

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡി, സലിൽ അറോറ, ഹർഷ് ദുബെ, ശിവാംഗ് കുമാർ, ജയദേവ് ഉനദ്കട്ട്, ഡേവിഡ് പെയ്ൻ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിംഗ് ഇലവൻ: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, അംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, രമൺദീപ് സിംഗ്, അനുകുൽ റോയ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, വൈഭവ് അറോറ, കാർത്തിക് ത്യാഗി, ബ്ലെസിംഗ് മുസറബാനി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അച്ഛാ, ഇത് ശരിയല്ല', പിതാവിന്‍റെ വിവാദ പരാമർശങ്ങളിൽ ധോണിയോടും കപിൽ ദേവിനോടും ക്ഷമ ചോദിച്ച് യുവരാജ് സിംഗ്
ഓപ്പണറായി ഇറങ്ങി റിഷഭ് പന്തിന്‍റെ പരീക്ഷണം; സഞ്ജുവിന്‍റെ വെല്ലുവിളി മറികടക്കാൻ വോണിന്‍റെയും സഹീറിന്‍റെയും ഉപദേശം