ആദ്യ പന്തിന് മുമ്പ് തന്നെ ഹൈദരാബാദ് തോല്‍വി സമ്മതിച്ചു! സ്റ്റാര്‍ക് പേടിയില്‍ ഹെഡിനെ മാറ്റിയത് തിരിച്ചടിയായി

Published : May 27, 2024, 09:16 AM IST
ആദ്യ പന്തിന് മുമ്പ് തന്നെ ഹൈദരാബാദ് തോല്‍വി സമ്മതിച്ചു! സ്റ്റാര്‍ക് പേടിയില്‍ ഹെഡിനെ മാറ്റിയത് തിരിച്ചടിയായി

Synopsis

ആദ്യം ബൗള്‍ ചെയാന്‍ ആഗ്രഹിച്ച കൊല്‍ക്കത്തയ്ക്ക് വേണ്ട തുടക്കം സ്റ്റാര്‍ക് തന്നെ നല്‍കി. അഭിഷേകിനെ വീഴ്ത്തിയ ഡ്രീം ബോളില്‍ ചാരമായി സണ്‍റൈസേഴ്‌സ്.

ചെന്നൈ: ഐപിഎല്‍ ഫൈനലില്‍ ആദ്യ പന്തിന് മുന്‍പ് തന്നെ ഹൈദരബാദ് തോറ്റു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മിന്നല്‍പ്രഹരം പതനത്തിന്റെ വേഗം കൂട്ടി. ലോകകപ്പ് അടുത്തിരിക്കെ ഓസ്ട്രേലിയക്ക് ഊര്‍ജമാവുകയാണ് സ്റ്റാര്‍ക്കിന്റെ ഫോം. ഒന്നാം ക്വാളിഫയറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ വീണതിന്റെ ഭയത്തില്‍ ആദ്യം സ്‌ട്രൈക്ക് എടുക്കാന്‍ ട്രാവിസ് ഹെഡ് വിസമ്മതിച്ചപ്പോഴേ ഹൈദരാബാദ് മാനസികമായി തോല്‍വി സമ്മതിച്ചു.

ആദ്യം ബൗള്‍ ചെയാന്‍ ആഗ്രഹിച്ച കൊല്‍ക്കത്തയ്ക്ക് വേണ്ട തുടക്കം സ്റ്റാര്‍ക് തന്നെ നല്‍കി. അഭിഷേകിനെ വീഴ്ത്തിയ ഡ്രീം ബോളില്‍ ചാരമായി സണ്‍റൈസേഴ്‌സ്. പവര്‍പ്ലേയില്‍ തന്നെ സണ്‍റൈസേഴ്‌സ് ക്യാമ്പില്‍ പവര്‍ക്കട്ട്. ടി20 ബാറ്റിങ്ങിലെ പല വിശ്വാസങ്ങളെയും തച്ചുടച്ച ഹൈദരാബാദ് ബാറ്റിംഗ് നിരയ്ക്ക് ഫൈനലില്‍ പിന്നീടൊരു ഉദയമുണ്ടായില്ല. 2015ലെ ലോകകപ്പിലുടനീളം എതിരാളികളെ തല്ലി പരത്തിയ ന്യൂസിലന്‍ഡ് നായകന്‍ ബ്രെണ്ടന്‍ മക്കല്ലത്തെ ഫൈനലില്‍ സ്റ്റാര്‍ക് വീഴ്ത്തിയതിന്റെ തനിയാവര്‍ത്തനം.

താരാലേലത്തിലെ റെക്കോര്‍ഡ് പ്രതിഫലത്തിനൊപ്പം ആദ്യ മത്സരങ്ങളിലെ മോശം പ്രകടനവും സ്റ്റാര്‍ക്കിനെട്രോളന്മാരുടെ ഇഷ്ട ഇരയാക്കിയിരുന്നു. സീസനൊടുവില്‍സ്റ്റാര്‍ക് മിന്നും ഫോമിലെത്തുമ്പോള്‍ ദിവസങ്ങള്‍ക്കപ്പുറമയുള്ള ലോകകപ്പില്‍ ഓസ്ട്രേലിയയുടെ എതിരാളികള്‍ക്ക് അപായമണി മുഴങ്ങുകയാണ്.

വല്ലാത്തൊരു യാദൃശ്ചികത! ഐപിഎല്‍ ഫൈനലിലും വനിതാ ഫൈനലിലും ഒരേ സ്‌കോര്‍ബോര്‍ഡ്; രണ്ടിനും ഓസീസ്-ഇന്ത്യന്‍ നായകര്‍

ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം.  ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ് (32 പന്തില്‍ 39) എന്നിവരാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസ്സലും രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.

PREV
click me!

Recommended Stories

ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്
ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍