റൊണാള്‍ഡോ, മെസി, നെയ്മര്‍; ഞാനും കോലിയും തമ്മില്‍ ഫുട്ബോളിനെ കുറിച്ച് വാദങ്ങളുണ്ടാവാറുണ്ട്: കുല്‍ദീപ്

By Web TeamFirst Published May 3, 2020, 10:07 AM IST
Highlights

ക്യാപ്റ്റന്‍ വിരാട് കോലി ഒരു ക്രിസ്റ്റിയാനോ റൊണാള്‍ഡൊ ആരാധകനാണെന്നുള്ളത് രഹസ്യമല്ല. റയല്‍ മാഡ്രിഡാണ് താന്‍ പിന്തുണക്കുന്ന ക്ലബെന്നും ഒരിക്കല്‍ കോലി വ്യക്തമാക്കിയിരുന്നു.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പല താരങ്ങളും ഫുട്‌ബോള്‍ ആരാധകരാണ്. ക്യാപ്റ്റന്‍ വിരാട് കോലി ഒരു ക്രിസ്റ്റിയാനോ റൊണാള്‍ഡൊ ആരാധകനാണെന്നുള്ളത് രഹസ്യമല്ല. റയല്‍ മാഡ്രിഡാണ് താന്‍ പിന്തുണക്കുന്ന ക്ലബെന്നും ഒരിക്കല്‍ കോലി വ്യക്തമാക്കിയിരുന്നു. മറുവശത്ത് സ്പിന്നര്‍ കുല്‍ദീപ് യാദവ് ബ്രസീലിയന്‍ താരം നെയ്മറുടെ ആരാധകനാണ്. ബാഴ്‌സലോണയാണ് കുല്‍ദീപിന്റെ ഇഷ്ടപ്പെട്ട ക്ലബ്.

ഇന്ത്യ രോഹിത്തിനെ വിശ്വസിച്ചപോലെ പാക് കളിക്കാരെ ബോര്‍ഡ് വിശ്വസിക്കുന്നില്ലെന്ന് ഇമാം ഉള്‍ ഹഖ്

ഒരിക്കല്‍ ഫുട്‌ബോളിനെ കുറിച്ച് ഞാനും കോലിയും തമ്മില്‍ സംസാരമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുല്‍ദീപ്.  ''2012ല്‍ ബ്രസീല്‍- സ്‌പെയന്‍ മത്സരത്തിലാണ് ഞാന്‍ ആദ്യമായി നെയ്മറിനെ ശ്രദ്ധിക്കുന്നത്. അന്ന് ഞാന്‍ ചിന്തിച്ചിരുന്നു, അദ്ദേഹം ഒരു വലിയ ഫുട്‌ബോളറാണെന്ന്. നെയ്മറിന്റെ പ്രകടനം എന്നെ കടുത്ത ആരാധകനാക്കി. ചിലര്‍ക്ക് നെയ്മറെ താല്‍പര്യമില്ല. ഞാനും കോലിയും ഒരിക്കല്‍ ഫുട്‌ബോളിനെ കുറിച്ച് വാദിച്ചിട്ടുണ്ട്. അതിന്റെ കാരണം കോലി ഒരു ക്രിസ്റ്റിയാനോ ആരാധകനാണ് എന്നുള്ളതുകൊണ്ടാണ്.

സഞ്ജു നീ അവിടെ നില്‍ക്ക്; ധോണിയുടെ ആ വാക്കുകളെക്കുറിച്ച് സഞ്ജു

ബാഴ്‌സലോണയാണ് എന്റെ ഇഷ്ടപ്പെട്ട ക്ലബ്. ഒരിക്കല്‍ ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിനായി ഹാട്രിക് നേടി. കോലി ആ വീഡിയോ എനിക്ക് കാണിച്ചുതന്നു. എന്നാല്‍ അന്ന് വൈകിട്ട് മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ താരം ലിയോണല്‍ മെസിയും ഹാട്രിക് പൂര്‍ത്തിയാക്കി. ഞാന്‍ ആ വീഡിയോ തിരിച്ച് കോലിക്ക് കാണിച്ചുകൊടുത്തു.'' കുല്‍ദീപ് പറഞ്ഞു. 

2017ല്‍ ധരംശാലയില്‍ ആദ്യ ടെസ്റ്റ് അരങ്ങേറുമ്പോള്‍ എനിക്ക് അത്യാവശ്യം ടെന്‍ഷനുണ്ടായിരുന്നു. അന്ന് പരിശീലകനായ അനില്‍ കുംബ്ലെ എന്റെ അടുത്ത് വന്നതായി ഓര്‍ക്കുന്നു. നാളെ നീ കളിക്കുമെന്നും അഞ്ച് വിക്കറ്റുകള്‍ നേടണമെന്നും എന്നോട് പറഞ്ഞു.

click me!