
കൊൽക്കത്ത: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്തത് ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കിയതിനെക്കുറിച്ചായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ കുൽദീപിനെ കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് നിരവധി മുൻ താരങ്ങൾ രംഗത്തെത്തുകയും ചെയ്തു.
എന്നാൽ ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഐപിഎല്ലിലും തനിക്ക് ഒറ്റ മത്സരത്തിൽ പോലും കൊൽക്കത്ത അവസരം ലഭിച്ചിരുന്നില്ലെന്ന് കുൽദീപ് യാദവ് പറഞ്ഞു. ചെന്നൈയിലെ പോലെ സ്പിന്നിനെ തുണക്കുന്ന പിച്ചിൽ കളിച്ച മത്സരങ്ങളിൽ പോലും എനിക്ക് അവസരം ലഭിച്ചില്ല. ഒരുപക്ഷെ അത് ടീം മാനേജ്മെന്റിന്റെ തീരുമാനമായിരിക്കും. അതിനെ എനിക്ക് ചോദ്യം ചെയ്യാനാവില്ല. എങ്കിലും ഒരു മത്സരത്തിൽ പോലും അവസരം നൽകാതിരിക്കാൻ അത്രക്ക് മോശക്കാരനാണോ ഞാനെന്ന ചോദ്യം ഇടക്കിടെ തന്റെ മനസിൽ ഉയരാറുണ്ടെന്നും കുൽദീപ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ചെന്നൈയിലെ ടേണിംഗ് പിച്ചിൽ പോലും അവസരം ലഭിച്ചില്ലെന്നത് എനിക്ക് ഞെട്ടലുണ്ടാക്കി. പക്ഷെ എനിക്കൊന്നും ചെയ്യാനാവില്ല. ടീം മാനേജ്മെന്റിന്റെ തീരുമാനം അംഗീകരിക്കാനെ പറ്റു. അത് ചോദ്യം ചെയ്യാനാവില്ല. 2019നുശേഷം ടെസ്റ്റില് കാര്യമായി അവസരം ലഭിച്ചിട്ടില്ല. എന്താണ്അ സംഭവിക്കുന്നത് എന്ന് ചിലപ്പോൾ മനസിലാവില്ല. ചിലപ്പോൾ തോന്നും ഞാനിപ്പോൾ പഴയ കുൽദീപ് അല്ലെന്ന്. ചിലപ്പോൾ അല്ല, ഞാൻ പഴയ കുൽദീപ് തന്നെയാണ് അവസരത്തിനായി കാത്തിരിക്കണമെന്നും തോന്നും.
വിക്കറ്റിന് പിന്നിൽ നിന്ന് ധോണിയുടെ ഉപദേശങ്ങളും നിർദേശങ്ങളും എല്ലാം ഞങ്ങൾ ശരിക്കും മിസ് ചെയ്യുന്നുണ്ട്. റിഷഭ് പന്ത് കൂടുതൽ മത്സരങ്ങൾ കളിക്കുന്നതോടെ അദ്ദേഹം ബൗളർമാർക്ക് നിർദേശം നൽകാനുള്ള അനുഭവസമ്പത്ത് നേടുമെന്നാണ് കരുതുന്നത്.
തുടർച്ചയായി മത്സരങ്ങൾ കളിച്ചാൽ മാത്രമെ ആത്മവിശ്വാസത്തോടെ പന്തെറിയാനാവു. കൂടുതൽ മത്സരങ്ങളിൽ ബെഞ്ചിലിരിക്കേണ്ടിവന്നത് തന്റെ ആത്മവിശ്വാസത്തെ മോശമായി ബാധിച്ചുവെന്നും കുൽദീപ് പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ടീമിൽ കുൽദീപിന് ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!