പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് താരങ്ങള്‍ ഐപിഎല്ലിലേക്ക്; ബട്‌ലര്‍ക്ക് പകരം കുശാല്‍ മെന്‍ഡിസ് ഗുജറാത്തില്‍

Published : May 16, 2025, 10:31 AM IST
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് താരങ്ങള്‍ ഐപിഎല്ലിലേക്ക്; ബട്‌ലര്‍ക്ക് പകരം കുശാല്‍ മെന്‍ഡിസ് ഗുജറാത്തില്‍

Synopsis

പരിക്കേറ്റ താരങ്ങള്‍ക്ക് പകരമായി ഐപിഎല്‍ ടീമുകള്‍ പുതിയ താരങ്ങളെ സ്വന്തമാക്കി. ജോസ് ബട്‌ലര്‍ക്ക് പകരം കുശാല്‍ മെന്‍ഡിസ് ഗുജറാത്ത് ടൈറ്റന്‍സില്‍ എത്തി.

മുംബൈ: പകരക്കാരായി ഐപിഎല്‍ ടീമുകള്‍ സ്വന്തമാക്കിയ മറ്റ് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. പരിക്കേറ്റ ലോക്കി ഫെര്‍ഗ്യൂസന് പകരം പഞ്ചാബ് കിംഗ്‌സ് കെയ്ല്‍ ജെയ്മിസനെ ടീമില്‍ ഉള്‍പ്പെടുത്തി. കാലിലെ മസിലിന് പരിക്കേറ്റാണ് ഫെര്‍ഗ്യൂസന്‍ നാട്ടിലേക്ക് മടങ്ങിയത്. രണ്ട് കോടി രൂപയ്ക്കാണ് കിവീസ് താരമായി ജെയ്മിസനുമായി പഞ്ചാബ് കരാറില്‍ എത്തിയത്. പരിക്കേറ്റ് പിന്‍മാറിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരം പഞ്ചാബ് കിംഗ്‌സ് ഓസീസ് താരം മിച്ചല്‍ ഓവനെ ടീമില്‍ ഉള്‍പ്പെടുത്തി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ബാബര്‍ അസം നയിക്കുന്ന പെഷവാര്‍ സല്‍മിയുടെ കരാര്‍ റദ്ദാക്കിയാണ് ഓവന്‍ പഞ്ചാബ് കിംഗ്‌സിലെത്തിയത്. മൂന്ന് കോടി രുപയാണ് പഞ്ചാബില്‍ ഓവന്റെ പ്രതിഫലം.

പരിക്കേറ്റ മായങ്ക് യാദവിന് പകരം ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, വില്യം ഒറൂക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. പുറത്തിന് പരിക്കേറ്റ മായങ്കിന് സീസണിലെ ശേഷിച്ച മത്സരങ്ങള്‍ നഷ്ടമാവും. മൂന്ന് കോടി രൂപയ്ക്കാണ് കിവീസ് പേസറെ ലക്‌നൗ ടീമിലെത്തിച്ചത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വിട്ട് ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസ് ഐ പി എല്ലിലേക്ക്. പി എസ് എല്‍ ടീമായ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് വിട്ടാണ് കുശാല്‍ മെന്‍ഡിസ് ഗുജറാത്ത് ടൈറ്റന്‍സുമായി കരാറിലെത്തിയത്. പ്ലേഓഫ് മത്സരങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ട് നാട്ടിലേക്ക് മടങ്ങുന്ന ജോസ് ബട്‌ലറിന് പകരമാണ് ടൈറ്റന്‍സ് കുശാല്‍ മെന്‍ഡിസിനെ സ്വന്തമാക്കിയത്. പി എസ് എല്ലില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി കുശാല്‍ അഞ്ച് കളിയില്‍ 143 റണ്‍സ് നേടിയിട്ടുണ്ട്.

അതേസമയം, ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തുമോയെന്ന് വ്യക്തതയില്ലാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. തിരികെ വരുന്ന കാര്യത്തില്‍ സ്റ്റാര്‍ക്ക് ഇതുവരെ ടീമിന് അറിയിപ്പൊന്നുംനല്‍കിയിട്ടില്ല. ഐപിഎല്ലില്‍ തുടര്‍ന്ന് കളിക്കണോയെന്ന് താരങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്‌സല്‍വുഡും ട്രാവിസ് ഹെഡുമെല്ലാം ഇന്ത്യയില്‍ തിരിച്ച് എത്തിയെങ്കിലും സ്റ്റാര്‍ക്ക് മൗനം തുടരുകയാണ്. സ്റ്റാര്‍ക്കിന്റെ അഭാവം പ്ലേ ഓഫിനായി പൊരുതുന്ന ഡല്‍ഹിക്ക് കനത്തതിരിച്ചടിയാവും.

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍