ഒരു മണിക്കൂർ നീട്ടി, ഏഷ്യാകപ്പിൽ പിന്മാറാനുള്ള തീരുമാനത്തിൽ അവസാന നിമിഷം ട്വിസ്റ്റ്, പാകിസ്ഥാനെ അനുനയിപ്പിക്കാൻ ശ്രമം, മത്സരം നടക്കുമെന്ന് ഐസിസി

Published : Sep 17, 2025, 07:22 PM IST
pak cricket

Synopsis

ഏഷ്യാ കപ്പിൽ നിന്ന് പിന്മാറുമെന്ന പാകിസ്ഥാൻ്റെ ഭീഷണിയെ തുടർന്ന് ഐസിസി അനുനയ ശ്രമങ്ങൾ തുടങ്ങി. റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചേക്കുമെന്ന സൂചനകൾക്കിടെ, മത്സരം ഒരു മണിക്കൂർ വൈകിപ്പിച്ചു

ദുബായ്: ഏഷ്യാ കപ്പിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാനെ അനുനയിപ്പിക്കാൻ ശ്രമം. ആൻഡി പൈക്രോഫ്റ്റിനെ റഫറി സ്ഥാനത്ത് നിന്നും മാറ്റാതെ കളിക്കില്ലെന്ന പാകിസ്ഥാന്‍റെ നിലപാട് ഐ സി സി അംഗീകരിക്കുമോയെന്നത് കണ്ടറിയണം. ചർച്ചകൾ തുടരുകയാണെന്നും പാകിസ്ഥാനെ അനുനയിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐ സി സി വ്യക്തമാക്കി. മത്സരം തുടങ്ങേണ്ട സമയം 8 മണിയിൽ നിന്ന് 9 മണിയിലേക്ക് നീട്ടി. പിന്മാറ്റം പ്രഖ്യാപിക്കാനായി പി സി ബി വിളിച്ചുചേർത്ത വാർത്താസമ്മേളനം നീട്ടിവച്ചിട്ടുണ്ട്. മത്സരം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ സി സിയും ഒരു മണിക്കൂർ വൈകുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും അറിയിച്ചു. അതിനിടെ പാക് താരങ്ങൾ ഗ്രൗണ്ടിലെത്താനായി ഹോട്ടലിൽ നിന്നും ഇറങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

ലാഹോറിലും ദുബായിലും നാടകീയ നീക്കങ്ങൾ

നേരത്തെ പൈക്രോഫ്റ്റിനെ മാറ്റാൻ ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് ഐ സി സി വൃത്തങ്ങൾ അറിയിച്ചതോടെയാണ് പാകിസ്ഥാൻ ഏഷ്യാകപ്പിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങിയത്. പി സി ബിയുടെ രണ്ടാമത്തെ മെയിലും ഐ സി സി തള്ളിയതോടെയാണ് ഇന്ന് യുഎഇയ്ക്ക് എതിരായ നിർണായക മത്സരം ഉപേക്ഷിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാനെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കം ഐ സി സി തുടങ്ങിയത്. ലാഹോറിലും ദുബായിലുമായി നാടകീയ നീക്കങ്ങൾ നടക്കുന്നുവെന്നാണ് വിവരം.

മാച്ച് റഫറിയെ മാറ്റുമോ?

ഇപ്പോഴും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റില്ലെന്ന നിലപാടിലാണ് ഐ സി സി എന്നാണ് വിവരം. പൈക്രോഫ്റ്റിനെ മാറ്റാതെ കളിക്കില്ലെന്ന് പി സി ബിയും ഉറച്ച നിലപാടിലാണ്. ലാഹോറിൽ പി സി ബിയുടെ അടിയന്തരയോഗം ചേരുന്നുണ്ട്. ഇതിലാകും അന്തിമ തീരുമാനമുണ്ടാകുക. ഇന്നത്തെ മത്സരത്തിൽ നിന്ന് പിന്മാറിയാൽ പാകിസ്താൻ ഏഷ്യാകപ്പിൽ നിന്ന് പുറത്താകും. അങ്ങനെ സംഭവിച്ചാൽ യു എ ഇ സൂപ്പര്‍ ഫോറിലെത്തും.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും മിന്നുന്ന പ്രകടനവുമായി മുഹമ്മദ് ഷമി; എന്നിട്ടും പുതുച്ചേരിയോട് പരാജയപ്പെട്ട് ബംഗാള്‍
'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?