
മെല്‍ബണ്‍: ടി20 ലോകകപ്പിന് ഈ മാസം 16ന് ഓസ്ട്രേിലയയില്‍ തുടക്കമാവുകയാണ്. 16ന് സൂപ്പര്‍ 12ലെത്താനുള്ള യോഗ്യതാ പോരാട്ടങ്ങളാണ് തുടങ്ങുക. 22ന് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ തുടങ്ങുക. ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ലോകകപ്പിലെ റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും ആരൊക്കെയാണ് മുന്നിലെന്ന് നോക്കാം.
ടി20 ലോകകപ്പിലെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ളത് ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ധനെ ആണ്. 31 മത്സരങ്ങളില്‍ 1016 റണ്‍സാണ് ജയവര്‍ധനെയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് ടി20 ക്രിക്കറ്റിലെ ഇതിഹാസ താരമായ ക്രിസ് ഗെയ്‌ല്‍ ആണ്. 33 മത്സരങ്ങില്‍ 965 റണ്‍സ് ഗെയ്‌ലിന്‍റെ പേരിലുണ്ട്. മൂന്നാം സ്ഥാനത്തും മറ്റൊരു ശ്രീലങ്കന്‍ താരമാണ്. തിലകരത്നെ ദില്‍ഷന്‍. ലോകകപ്പില്‍ കളിച്ച 35 മത്സരങ്ങളില്‍ 897 റണ്‍സ് ദില്‍ഷന്‍ നേടി.
നാലാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുണ്ട്. 33 മത്സരങ്ങളില്‍ 38.50 ശരാശരിയില്‍ 847 റണ്‍സ് നേടി. തൊട്ടുപിന്നില്‍ വിരാട് കോലിയുമുണ്ട്. 21 മത്സരങ്ങളില്‍ 76.81 ശരാശരിയില്‍ 845 റണ്‍സാണ് കോലിയുടെ നേട്ടം. കോലിലും രോഹിത്തും കഴിഞ്ഞാല്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരും ഇല്ല.
ബൗളിംഗില്‍ ഷാക്കിബ്
ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസനാണ് മുന്നിലുള്ളത്. 31 മത്സരങ്ങളില്‍ 41 വിക്കറ്റ്. പാക്കിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി(39), ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗ(31), അജാന്ത മെന്‍ഡിസ്(21) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. 18 വിക്കറ്റുമായി പത്താം സ്ഥാനത്തുള്ള ആര്‍ അശ്വിനാണ് ആദ്യ പത്തിലെ ഒരേയൊരു ഇന്ത്യന്‍ ബൗളര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!