ധോണിയേയും മറികടന്ന് സഞ്ജു! സിംബാബ്‌വെക്കെതിരെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ താരത്തിന് മറ്റൊരു നാഴികക്കല്ല്

Published : Jul 14, 2024, 11:37 PM IST
ധോണിയേയും മറികടന്ന് സഞ്ജു! സിംബാബ്‌വെക്കെതിരെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ താരത്തിന് മറ്റൊരു നാഴികക്കല്ല്

Synopsis

ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ നാലാമതുണ്ട് സഞ്ജു.

ഹരാരെ: ടി20 കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറിയാണ് സിംബാബ്‌വെക്കെതിരെ അവസാന ടി20യില്‍ മലയാളിതാരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാവാനും സഞ്ജുവിന് സാധിച്ചിരുന്നു. ഐപിഎല്ലും ആഭ്യന്തര സീസണും ഉള്‍പ്പെടെയാണിത്. 301 സിക്‌സുകളാണ് മലയാളി താരം നേടിയത്. ഇക്കാര്യത്തില്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍. 525 സിക്‌സുകള്‍ രോഹിത്തിന്റെ ഇന്നിംഗ്‌സിലുണ്ട്. വിരാട് കോലി (416), എം എസ് ധോണി (338), സുരേഷ് റെയ്‌ന (325),  സൂര്യകുമാര്‍ യാദവ് (322), കെ എല്‍ രാഹുല്‍ (311) എന്നിവരാണ് സഞ്ജുവിന് മുന്നില്‍.

മാത്രമല്ല മറ്റൊരു നാഴികക്കല്ല് കൂടി സഞ്ജുവിനെ തേടിയെത്തി. ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ നാലാമതുണ്ട് സഞ്ജു. കെ എല്‍ രാഹുല്‍ (1-ാം ഇന്നിംഗ്‌സ്), ഇഷാന്‍ കിഷന്‍ (3), റിഷഭ് പന്ത് (5) എന്നിവരാണ് സഞ്ജുവിന് മുന്നില്‍. വിക്കറ്റ് കീപ്പറായുള്ള പത്താം ഇന്നിംഗ്‌സിലാണ് സഞ്ജു അര്‍ധ സെഞ്ചുറി നേടുന്നത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി (66) സഞ്ജുവിന് പിന്നിലാണ്. ടി20 കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറിയാണ് സഞ്ജു നേടുന്നത്. ആദ്യത്തേത് അയര്‍ലന്‍ഡിനെതിരെയായിരുന്നു. എന്നാല്‍ അന്ന് സഞ്ജു വിക്കറ്റ് കീപ്പറായിരുന്നില്ല.

ഹരാരെയില്‍ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. സഞ്ജുവിന് പുറമെ ശിവം ദുബെയുടെ (26) ഇന്നിംഗ്‌സ് കൂടിയാണ് ഇന്ത്യയെ 150 കടത്താന്‍ സഹായിച്ചത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.3 ഓവറില്‍ 125ന് എല്ലാവരും പുറത്തായി. മുകേഷ് കുമാര്‍ നാലും ശിവും ദുബെ രണ്ടും വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ദുബെ രണ്ട് വിക്കറ്റും നേടിയിരുന്നു. 

റിഷഭ് പന്ത് ചിത്രത്തിലില്ല! സഞ്ജു ഇനി രോഹിത്തും കോലിയും ധോണിയും നയിക്കുന്ന എലൈറ്റ് പട്ടികയില്‍

ഇന്ത്യക്ക് 40 റണ്‍സിന് മൂന്ന് മുന്‍നിര താരങ്ങളെ ഇന്ത്യക്ക് നഷ്ടമായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (12), അഭിഷേക് ശര്‍മ (14), ശുഭ്മാന്‍ ഗില്‍ (13) എന്നിവരാണ് മടങ്ങിയത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച റിയാന്‍ പരാഗ് (24 പന്തില്‍ 22) - സഞ്ജു സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. 15-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. 18-ാം ഓവറിലാണ് സഞ്ജു പുറത്താവുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്