ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ കൂട്ടുകെട്ട് ഇനി ഐപിഎല്ലിൽ; ഡൽഹി ക്യാപിറ്റൽസിന് വൻ മേക്കോവർ; പരിശീലകരായി ദാദയും യുവിയും

Published : Sep 14, 2026, 07:53 PM ISTUpdated : Sep 14, 2026, 07:55 PM IST
Sourav Ganguly

Synopsis

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളായ 42-കാരൻ അമിത് മിശ്രയും കോച്ചിംഗ് കരിയറിലെ ആദ്യ ഐ.പി.എൽ അധ്യായത്തിനാണ് തുടക്കമിടുന്നത്.

ദില്ലി: ഐപിഎൽ സീസണിന് മുന്നോടിയായി ടീം മാനേജ്‌മെന്റിൽ വൻ മാറ്റങ്ങളുമായി ഡൽഹി ക്യാപിറ്റൽസ്. ടീമിന്‍റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലിയും ബാറ്റിംഗ് പരിശീലകനായി ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗും എത്തുമ്പോള്‍ പേസ് ബൗളിംഗ് പരിശീലകനായി ശ്രീലങ്കൻ പേസ് ഇതിഹാസം ചാമിന്ദ വാസും സ്പിന്‍ പരിശീലകനായി മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്രയും എത്തുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎല്ലിൽ ചാമിന്ദ വാസ് ആദ്യമായാണ് പരിശീലകനായി എത്തുന്നത്. ടെസ്റ്റിൽ 355 വിക്കറ്റുകളും ഏകദിനത്തിൽ 400 വിക്കറ്റുകളും നേടിയിട്ടുള്ള ചാമിന്ദ വാസ്, 2008 മുതൽ 2010 വരെയുള്ള ആദ്യ മൂന്ന് ഐ.പി.എൽ സീസണുകളിൽ ഡെക്കാൻ ചാർജേഴ്സിനായി കളിച്ചിട്ടുണ്ട്. പരിശീലകനെന്ന നിലയിൽ ശ്രീലങ്കൻ ദേശീയ ടീം, ന്യൂസിലാൻഡ്, അയർലൻഡ് ടീമുകൾക്കൊപ്പം പ്രവർത്തിച്ച പരിചയം വാസിനുണ്ട്. കൂടാതെ, സിം ആഫ്രോ ടി10 ലീഗ്, ലങ്ക പ്രീമിയർ ലീഗ് എന്നിവയിലും അദ്ദേഹം ഹെഡ് കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളായ 42-കാരൻ അമിത് മിശ്രയും കോച്ചിംഗ് കരിയറിലെ ആദ്യ ഐ.പി.എൽ അധ്യായത്തിനാണ് തുടക്കമിടുന്നത്. ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ (3 തവണ) നേടിയ റെക്കോർഡിന് ഉടമയായ മിശ്ര 162 മത്സരങ്ങളിൽ നിന്ന് 174 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിന്‍റെ സഹഉടമകളായ ജി.എം.ആറും ജെ.എസ്.ഡബ്ല്യുവും തമ്മിലുള്ള രണ്ടുവർഷത്തെ റൊട്ടേഷൻ കരാർ പ്രകാരമാണ് പുതിയ ബോർഡ് ഭരണം ഏറ്റെടുക്കുന്നതും പരിശീലക സംഘത്തെ പുനഃസംഘടിപ്പിച്ചതും. വാസും മിശ്രയും നിലവിൽ ഡൽഹിയിലെത്തി ക്യാപിറ്റൽസ് അക്കാദമി കളിക്കാർക്കൊപ്പം പരിശീലനം ആരംഭിച്ചതായി ക്രിക്ക്ഇൻഫോ റിപ്പോർട്ടിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്ക് വീണ്ടും വില്ലനായി; അഫ്ഗാനെതിരായ ടി20 പരമ്പരയിൽ നിന്ന് വരുണ്‍ ചക്രവര്‍ത്തി പുറത്ത്
സച്ചിൻ, ദ്രാവിഡ്, ഗാംഗുലി എന്നിവരുടെ സേവനം ബിസിസിഐ പ്രയോജനപ്പെടുത്തണമെന്ന് സുനിൽ ഗവാസ്കർ