India Maharajas : ബ്രെറ്റ് ലീയുടെ തീ ഓവര്‍! ഓജ, പത്താന്‍ സഹോദരങ്ങളുടെ വെടിക്കെട്ട് പാഴായി; മഹാരാജാസ് പുറത്ത്

By Web TeamFirst Published Jan 28, 2022, 8:48 AM IST
Highlights

ബ്രെറ്റ് ലീ എറിഞ്ഞ അവസാനത്തെ ഓവറില്‍ എട്ട് റൺസാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്

മസ്‌കറ്റ്: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിൽ (Legends League Cricket 2022) ഇന്ത്യ മഹാരാജാസ് (India Maharajas) ഫൈനല്‍ കാണാതെ പുറത്തായി. അവസാന ഗ്രൂപ്പ് മത്സരത്തിൽ വേള്‍ഡ് ജയന്‍റ്സ് (World Giants) അഞ്ച് റൺസിന് ഇന്ത്യന്‍ ടീമിനെ തോൽപ്പിച്ചു. വിജയലക്ഷ്യമായ 229 റൺസ് പിന്തുടര്‍ന്ന മഹാരാജാസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുക്കാനേയായുള്ളൂ. സ്‌കോര്‍: വേള്‍ഡ് ജയന്‍റ്സ്- 228/5(20), ഇന്ത്യ മഹാരാജാസ്- 223/7(20). 

ബ്രെറ്റ് ലീ എറിഞ്ഞ അവസാനത്തെ ഓവറില്‍ മഹാരാജാസിന് എട്ട് റൺസാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ 21 പന്തില്‍ 56 റൺസെടുത്ത ഇര്‍ഫാന്‍ പത്താന്‍ ആദ്യ പന്തില്‍ പുറത്തായത് വഴിത്തിരിവായി. രണ്ട് റൺസ് മാത്രമാണ് ലീ 20-ാം ഓവറില്‍ വഴങ്ങിയത്. 51 പന്തിൽ 95 റൺസെടുത്ത നമാന്‍ ഓജയും 22 പന്തിൽ 45 റൺസെടുത്ത നായകന്‍ യൂസഫ് പത്താനും ഇന്ത്യന്‍ നിരയിൽ തിളങ്ങി. വസീം ജാഫര്‍ ആറ് പന്തില്‍ നാലും സ്റ്റുവര്‍ട്ട് ബിന്നി നാല് പന്തിൽ മൂന്നും റൺസെടുത്ത് പുറത്തായി.

ആദ്യം ബാറ്റുചെയ്ത വേള്‍ഡ് ജയന്‍റ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 228 റൺസെടുത്തു. 46 പന്തിൽ 89 റൺസെടുത്ത ഹെര്‍ഷെയ്ൽ ഗിബ്സ് ആണ് ടോപ്സ്കോറര്‍. കെവിന്‍ പീറ്റേഴ്സൺ അഞ്ച് പന്തിൽ 11ഉം ജോണ്ടി റോഡ്സ് 13 പന്തില്‍ 20ഉം റൺസെടുത്തു. ഫൈനലിൽ നാളെ ഏഷ്യ ലയൺസും വേൾഡ് ജയന്‍റ്സും ഏറ്റുമുട്ടും. 

India Maharajas put up a great fight but victory chose World Giants tonight!

WG won by 5 runs.

Now World Giants will go head-to-head with Asia Lions for the final battle.

Are you psyched? pic.twitter.com/tzZtQlllFm

— Legends League Cricket (@llct20)

2022 FIFA World Cup qualification : ബ്രസീലിന് നാടകീയ സമനില; ചിലെയെ തോല്‍പിച്ച് അര്‍ജന്‍റീന
 

click me!