'അവർ ആഘോഷിക്കട്ടെ'; പാക്കിസ്ഥാനെതിരായ ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷത്തെ ന്യായീകരിച്ച് ബിസിസിഐ

Published : Nov 15, 2026, 10:39 AM IST
U19 Asia Cup Final

Synopsis

ശനിയാഴ്ച ഒമാനിൽ നടന്ന ഫൈനലിൽ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. മത്സരശേഷം ഇന്ത്യൻ താരങ്ങൾ നടത്തിയ ആവേശകരമായ വിജയാഘോഷത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സൈക്കിയ.

മസ്കറ്റ്: അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ നേടിയ ആവേശജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങളിൽ ടീമിന് പിന്തുണയുമായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ. തോൽവിയുടെ വക്കിൽ നിന്ന് പൊരുതി നേടിയ വിജയത്തിന് ശേഷം വികാരങ്ങൾ പ്രകടിപ്പിക്കാനും ആഘോഷിക്കാനും യുവതാരങ്ങൾക്ക് അവകാശമുണ്ടെന്ന് സൈക്കിയ വ്യക്തമാക്കി.

ശനിയാഴ്ച ഒമാനിൽ നടന്ന ഫൈനലിൽ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. മത്സരശേഷം ഇന്ത്യൻ താരങ്ങൾ നടത്തിയ ആവേശകരമായ വിജയാഘോഷത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സൈക്കിയ. അത് അവരുടെ പോരാട്ടവീര്യത്തെയും ആത്മവിശ്വാസത്തെയുമാണ് കാണിക്കുന്നത്. എത്രത്തോളം ആകാംക്ഷ നിറഞ്ഞ മത്സരമായിരുന്നു അതെന്ന് ഓർക്കുക. ഒരു ഘട്ടത്തിൽ കളി ഇന്ത്യയുടെ കൈവിട്ടുപോയെന്ന് തോന്നിച്ചതാണ്. എന്നിട്ടും ഇന്ത്യ വിജയിച്ചു. ഒരിക്കലും തോൽക്കാൻ മനസില്ലാത്ത അവരുടെ മനോഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും സൈക്കിയ പറഞ്ഞു. ഇത്രയും പ്രയാസകരമായ സാഹചര്യത്തിൽ നിന്ന് ഒരു മത്സരം ജയിക്കുമ്പോൾ ആഘോഷിക്കാൻ അവർ തീർച്ചയായും അർഹരാണെന്നും അതിന് അവരെ അനുവദിക്കണമെന്നും സൈക്കിയ കൂട്ടിച്ചേർത്തു.

വിവാദത്തിന് പിന്നിലെന്ത്?

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്. ഒരു ഘട്ടത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 51 പന്തിൽ 86 റൺസ് വേണമെന്ന അതീവ ദുഷ്കരമായ അവസ്ഥയിലായിരുന്നു ഇന്ത്യ. എന്നാൽ ഒമ്പതാം വിക്കറ്റിൽ ഒന്നിച്ച മണാൽ ചൗഹാനും (32 പന്തിൽ 47) മോഹിത് ഉൽവയും (26 പന്തിൽ പുറത്താകാതെ 49) ഇന്ത്യയ്ക്ക് പുതുജീവൻ നൽകി. ചിഗുരുപാട്ടി വെങ്കടയും നിർണ്ണായക സംഭാവന നൽകി. അവസാന പന്തിൽ ബൗണ്ടറി നേടി മോഹിത് ഉൽവയാണ് ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

വിജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ മൈതാനത്തേക്ക് ഓടിയിറങ്ങുകയും മോഹിത് ഉൽവ ദേശീയ പതാക പുതച്ച് ആഹ്ളാദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ആഘോഷത്തിനിടെ ചില ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ഹംസ സഹൂറിനും സഹതാരങ്ങൾക്കും നേരെ പ്രകോപനരമായ ആംഗ്യങ്ങൾ കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. ആഘോഷങ്ങൾക്കിടെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതിര് കടന്നോ ആഘോഷങ്ങൾ?

ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ അസാധ്യമെന്ന് കരുതിയ നിലയിൽ നിന്ന് തിരിച്ചുവന്ന് നേടിയ വിജയം ആഘോഷിക്കാൻ യുവതാരങ്ങൾക്ക് അർഹതയുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, വലിയൊരു വിജയത്തിന്റെ ആവേശം പ്രകടിപ്പിക്കുന്നതും പരാജയപ്പെട്ട് നിൽക്കുന്ന എതിർ താരങ്ങൾക്ക് നേരെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ-പാക് ഫൈനലിന്‍റെ സമ്മർദ്ദം സ്വാഭാവികമാണെങ്കിലും, താരങ്ങളുടെ എല്ലാ പ്രവൃത്തികളെയും അത് ന്യായീകരിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ, താരങ്ങളുടെ ആഘോഷങ്ങളെ ടീമിന്‍റെ പോരാട്ടവീര്യത്തിന്റെ പ്രകടനമായി മാത്രമാണ് ബിസിസിഐ കാണുന്നതെന്ന് സെക്രട്ടറി ദേവജിത് സൈക്കിയ വ്യക്തമാക്കിയതോടെ വിവാദങ്ങളിൽ ബോർഡിന്‍റെ നിലപാട് വ്യക്തമായിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലാസ്റ്റ് ബോള്‍ ത്രില്ലർ, അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ അടിച്ചൊതുക്കി ഇന്ത്യക്ക് കിരീടം
സഞ്ജുവിനും വൈഭവിനും അടിതെറ്റി, മുഷ്താഖ് അലി ട്രോഫിയിൽ ബാറ്റിംഗ് വെടിക്കെട്ടുമായി സൂര്യകുമാർ യാദവ്