
ചണ്ഡീഗഡ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിനായി ഇറങ്ങിയ ഇന്ത്യൻ ഓപ്പണര്‍ സഞ്ജു സാംസണ് നിരാശ. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയെങ്കിലും മൂന്ന് പന്തില്‍ നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായി. ആവേശ് ഖാന്‍റെ പന്തില്‍ സഞ്ജു ബൗള്‍ഡാവുകയായിരുന്നു.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറി മാത്രം നേടിയ സഞ്ജുവിന് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്. മധ്യപ്രദേശിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം പവര്‍ പ്ലേയില്‍ 3 വിക്കറ്റ് നഷ്ടമായി ബാറ്റിംഗ് തകര്‍ച്ചയിലാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം 6 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സോടെ സല്‍മാന്‍ നിസാറും ആറ് റണ്‍സോടെ അഖില്‍ സ്കറിയയും ക്രീസില്‍. മൂന്ന് പന്തില്‍ നാലു റണ്‍സെടുത്ത സഞ്ജുവിന്‍റെയും 5 പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത അഹമ്മദ് ഇമ്രാന്‍റെയും 10 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് പവര്‍ പ്ലേയില്‍ നഷ്ടമായത്. കേരളത്തെ സഞ്ജു നയിക്കുമ്പോള്‍ ആര്‍സിബി നായകനായ രജത് പാട്ടീദാറാണ് മധ്യപ്രദേശിനെ നയിക്കുന്നത്.
പതിനഞ്ചാം വയസില്‍ ബിഹാര്‍ നായകനായി അരങ്ങേറി റെക്കോര്‍ഡിട്ടെങ്കിലും മറ്റൊരു ഇന്ത്യൻ ഓപ്പണറായ വൈഭവ് സൂര്യവംശിക്കും ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ല. സൗരാഷ്ട്രക്കെതിരായ മത്സരത്തില്‍ ബിഹാര്‍ അഞ്ച് വിക്കറ്റിന് തോറ്റപ്പോൾ 12 പന്തില്‍ 18 റണ്‍സെടുത്ത വൈഭവിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തപ്പോള്‍ സൗരാഷ്ട്ര 16.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 11 പന്തില്‍ 33 റണ്‍സെടുത്ത ഹര്‍ഷവര്‍ധൻ പംഗാലിയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോററായത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വെടിക്കെട്ടുമായി സൂര്യ
വെടിക്കെട്ടുമായി സൂര്യ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമായ സൂര്യകുമാര്‍ യാദവ് ഹൈദരാബാദിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ടീമിനെ ജയത്തിലേക്ക് നയിച്ചു. മുംബൈ ക്യാപ്റ്റനായ സൂര്യകുമാര്‍ 21 പന്തില്‍ 60 റൺസടിച്ചാണ് ഫോമിലേക്ക് മടങ്ങിയെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈരാബാദ് 201 ഓവറില്‍ 172 റണ്‍സെടുത്തപ്പോള്‍ മുംബൈ13.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. സൂര്യകുമാറിന് പുറമെ മുഷീര്‍ ഖാന്‍ 24 പന്തില്‍ 51 റണ്‍സടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!