അടിയോടടി, സഞ്ജുവിന് അതിവേഗ സെഞ്ചുറി! കൊല്ലം സെയ്‌ലേഴ്‌സിനെതിരെ, ബ്ലൂ ടൈഗേഴ്‌സിന് വിജയ പ്രതീക്ഷ

Published : Aug 24, 2025, 10:32 PM IST
Sanju Samson

Synopsis

കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണിന് അതിവേഗ സെഞ്ചുറി. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണിന് സെഞ്ചുറി. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി 42 പന്തിലാണ് സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അദ്ദേഹം ഇപ്പോഴും ക്രീസില്‍ തുടരുകയാണ്. ഇതുവരെ അഞ്ച് സിക്‌സും 13 ഫോറും സഞ്ജു നേടി. കെസിഎല്ലില്‍ കളിക്കുന്ന രണ്ടാം ഇന്നിംഗ്‌സില്‍ തന്നെ സഞ്ജു സെഞ്ചുറി നേടിയെന്നുള്ളതാണ് പ്രത്യേകത. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 237 റണ്‍സ് വിജയലക്ഷ്യം പന്തുടരുന്ന ബ്ലൂ ടൈഗേഴ്‌സ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 160 റണ്‍സെടുത്തിട്ടുണ്ട്. സാലി സാംസണ്‍ (5) സഞ്ജുവിനൊപ്പം ക്രീസിലുണ്ട്. വിനൂപ് മനോഹരന്‍ (9 പന്തില്‍ 11), മുഹമ്മദ് ഷാനു (28 പന്തില്‍ 39) എന്നിവരുടെ വിക്കറ്റുകളാണ് ബ്ലൂ ടൈഗേഴ്‌സിന് നഷ്ടമായത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സെയ്‌ലേഴ്‌സിനെ വിഷ്ണു വിനോദ് (41 പന്തില്‍ 94), സച്ചിന്‍ ബേബി (44 പന്തില്‍ 91) എന്നിവരുടെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജെറിന്‍ പി എസ് ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.മൂന്നാം ഓവറില്‍ തന്നെ സെയ്‌ലേഴ്‌സിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. മൂന്നാം ഓവറില്‍ അഭിഷേക് നായര്‍ (8) മടങ്ങി. സാലി സാംസണായിരുന്നു വിക്കറ്റ്. പിന്നീട് വിഷ്ണു - സച്ചിന്‍ സഖ്യം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും മൂന്നാം വിക്കറ്റില്‍ 143 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

14-ാം ഓവറില്‍ മാത്രമാണ് കൂട്ടുകെട്ട് പൊളിക്കാന്‍ ബ്ലൂ ടൈഗേഴ്‌സിന് സാധിച്ചത്. സച്ചിന്‍, ജെറിന്റെ പന്തില്‍ പുറത്തായി. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ രാഹുല്‍ ശര്‍മയും (0) പുറത്തായി. സജീവന്‍ അഖിലിനും (11) തിളങ്ങാനായില്ല. എന്നാല്‍ ഒരറ്റത്ത് വിഷ്ണു തുടര്‍ന്നതോടെ സ്‌കോര്‍ കുതിച്ചുകയറി. 41 പന്തുകള്‍ നേരിട്ട താരം 10 സിക്‌സും മൂന്ന് ഫോറും നേടി. 18-ാം ഓവറില്‍ താരം മടങ്ങി. ഷറഫുദ്ദീന്‍ (8), അമല്‍ (12) പുറത്താവാതെ നിന്നു.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്: സാലി സാംസണ്‍ (ക്യാപ്റ്റന്‍), വിനൂപ് മനോഹരന്‍, സഞ്ജു സാംസണ്‍, രാകേഷ് കെ.ജെ, മുഹമ്മദ് ആഷിക്, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, നിഖില്‍ തോട്ടത്ത് (വിക്കറ്റ് കീപ്പര്‍), കെ.എം ആസിഫ്, അഖിന്‍ സത്താര്‍, ജെറിന്‍ പി.എസ്, അഖില്‍ കെ.ജി.

കൊല്ലം സെയ്‌ലേഴ്‌സ്: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് നായര്‍, എം സജീവന്‍ അഖില്‍, ഷറഫുദ്ദീന്‍, ആഷിക് മുഹമ്മദ്, രാഹുല്‍ ശര്‍മ്മ, അമല്‍ എജി, ഈഡന്‍ ആപ്പിള്‍ ടോം, ബിജു നാരായണന്‍, പവന്‍ രാജ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മാറിമറിഞ്ഞ് ഓറഞ്ച് ക്യാപ്, സുദർശനെ പിന്തള്ളി വീണ്ടും ക്ലാസൻ തലപ്പത്ത്; റൺവേട്ടയിൽ സഞ്ജുവിനെ തൊടാനാവാതെ കിഷൻ
തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെള്ളത്തിലാവും, മിന്നും ഫോമിലുള്ള കൊല്‍ക്കത്തക്കെതിരെ റായ്പൂരില്‍ ഇറങ്ങുമ്പോള്‍ ആര്‍സിബിക്ക് ചങ്കിടിപ്പ്