ദിഗ്‌വേഷ് റാത്തിയെ വിലക്കിയതിന് പിന്നാലെ നോട്ട് ബുക്ക് സെലിബ്രേഷനുമായി മറ്റൊരു താരം

Published : May 23, 2025, 10:19 AM IST
ദിഗ്‌വേഷ് റാത്തിയെ വിലക്കിയതിന് പിന്നാലെ നോട്ട് ബുക്ക് സെലിബ്രേഷനുമായി മറ്റൊരു താരം

Synopsis

ഇന്നലെ ലക്നൗ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിന്‍റെ ജോസ് ബട്‌ലറെ പത്താം ഓവറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയശേഷമാണ് ആകാശ് മഹാരാജ് സിംഗ് കൈകളില്‍ എഴുതി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ വിക്കറ്റെടുത്തശേഷം നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയതിന് ലക്നൗ ലെഗ് സ്പിന്നര്‍ ദിഗ്‌വേഷ് റാത്തിക്ക് വിലക്ക് ലഭിച്ചതിന് പിന്നാലെ നോട്ട് ബുക്ക് സെലിബ്രേഷൻ ആവര്‍ത്തിച്ച് മറ്റൊരു ലക്നൗ താരം. ഇന്നലെ അഹമ്മദാബാദില്‍ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ ലക്നൗ പേസറായ ആകാശ് മഹാരാജ് സിംഗാണ് ദിഗ്‌വേഷിനെ അനുകരിച്ച് നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയത്.

ഇന്നലെ ലക്നൗ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിന്‍റെ ജോസ് ബട്‌ലറെ പത്താം ഓവറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയശേഷമാണ് ആകാശ് മഹാരാജ് സിംഗ് കൈകളില്‍ എഴുതി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയത്. 18 പന്തില്‍ 33 റണ്‍സെടുത്ത ബട്‌ലറുടെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബദിന്‍റെ അഭിഷേക് ശര്‍മയെ പുറത്താക്കിയശേഷം ദിഗ്‌വേഷ് റാത്തി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയതിന് ബിസിസിഐ അച്ചടക്ക സമിതിയ റാത്തിയെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു. പുറത്തായശേഷം ക്രീസ് വിടാനൊരുങ്ങിയ അഭിഷേക് റാത്തിയുടെ നോട്ട് സെലിബ്രേഷന്‍ കണ്ട് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അമ്പയര്‍മാര്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയും ചെയ്തിരുന്നു.

ടൂര്‍ണമെന്‍റില്‍ മുമ്പും സമാനമായി നോട്ട് ബുക്ക് സെലിബ്രേഷന്‍ നടത്തിയതിന് ദിഗ്‌വേഷ് റാത്തിക് പിഴശിക്ഷ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഗുജറാത്തിനെതിരെ ഇംപാക്ട് സബ്ബായി കളിച്ച ആകാശ് മഹാരാജ് സിംഗും നോട്ട് ബുക്ക് സെലിബ്രേഷൻ ആവര്‍ത്തിച്ചത്. ആകാശിനെതിരെ ബിസിസിഐ അച്ചടക്ക നടപടിയെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. മത്സരത്തില്‍ 3.1 ഓവര്‍ എറിഞ്ഞ ആകാശ് 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്