കെ എല്‍ രാഹുല്‍ മടങ്ങി! ഡല്‍ഹി കാപിറ്റല്‍സിനെതിരെ, ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന് മോശം തുടക്കം

By Web TeamFirst Published Apr 1, 2023, 8:01 PM IST
Highlights

നാലാം ഓവറിന്റെ അവസാന പന്തിലാണ് രാഹുല്‍ മടങ്ങുന്നത്. സക്കറിയുടെ പന്ത് ലെഗ് സൈഡിലേക്ക് ഫ്‌ളിക്ക് ചെയ്യാനുളള ശ്രമത്തില്‍ ഡീപ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച്.

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജെന്റ്‌സിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒന്നിന് 30 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ (12 പന്തില്‍ 8) വിക്കറ്റ് ലഖ്‌നൗവിന് നഷ്ടമായി. ചേതന്‍ സക്കറിയക്കാണ് വിക്കറ്റ്. ദീപക് ഹൂഡ (1), കെയ്ല്‍ മയേഴ്‌സ് (14) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 

നാലാം ഓവറിന്റെ അവസാന പന്തിലാണ് രാഹുല്‍ മടങ്ങുന്നത്. സക്കറിയുടെ പന്ത് ലെഗ് സൈഡിലേക്ക് ഫ്‌ളിക്ക് ചെയ്യാനുളള ശ്രമത്തില്‍ ഡീപ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച്. ഐപിഎല്ലില്‍ ഇത് നാലാം തവണയാണ് രാഹുല്‍, സക്കറിയക്ക് മുന്നില്‍ കീഴടങ്ങുന്നത്.

നിക്കോളാസ് പുരാനാണ് ലഖ്‌നൗവിന്റെ വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ സീസണില്‍ കെ എല്‍ രാഹുലാണ് കീപ്പറായിരുന്നത്. പുരാന് പുറമെ, കെയ്ല്‍ മയേഴ്‌സ്, മാര്‍കസ് സ്‌റ്റോയിനിസ്, മാര്‍ക്ക് വുഡ് എന്നിവരാണ് ലഖ്‌നൗവിന്റെ ഓവര്‍സീസ് താരങ്ങള്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി രവി ബിഷ്‌ണോയ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ടീമിലെത്തി. ദീപക് ഹൂഡയും സ്പിന്‍ സാധ്യതകള്‍ തുറക്കുന്നു. മാര്‍ക്ക് വുഡ്, ആവേഷ് ഖാന്‍, ജയ്‌ദേവ് ഉനദ്ഖട് എന്നിവരാണ് പേസര്‍മാര്‍. മാര്‍കസ് സ്‌റ്റോയിനിസും ടീമിലുണ്ട്. 

ഡല്‍ഹിയില്‍ വാര്‍ണര്‍ക്ക് പുറമെ മിച്ചല്‍ മാര്‍ഷ്, റോവ്മാന്‍ പവല്‍, റിലീ റൂസ്സോ എന്നിവര്‍ ഓവര്‍സീസ് താരങ്ങളായി. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരുമാണ് ടീമില്‍. കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും സ്പിന്‍ എറിയും. ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍ എന്നിവര്‍ പേസര്‍മാര്‍. പേസ് ഓള്‍റൗണ്ടറായി മിച്ചല്‍ മാര്‍ഷും ടീമിലുണ്ട്. റിഷഭ് പന്തിന് പകരം സര്‍ഫറാസ് ഖാന്‍ വിക്കറ്റ് കീപ്പറായി. 

ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കെയ്ല്‍ മയേഴ്‌സ്, നിക്കോളാസ് പുരാന്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, മാര്‍കസ് സ്‌റ്റോയിനിസ്, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, ജയ്‌ദേവ് ഉനദ്ഖട്, ആവേഷ് ഖാന്‍, മാര്‍ക്ക് വുഡ്. 

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, റിലീ റൂസ്സോ, മിച്ചല്‍ മാര്‍ഷ്, സര്‍ഫറാസ് ഖാന്‍ (വിക്കറ്റ് കീപ്പര്‍), റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

അടിമേടിച്ച് ടിം സൗത്തി! വീണ്ടുമൊരു മോശം പ്രകടനം; ഐപിഎല്‍ കരിയറില്‍ ആദ്യമായിട്ടല്ല
 

click me!