ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് ആശ്വാസവാര്‍ത്ത; ഫിറ്റ്നസ് കടമ്പ കടന്ന റിഷഭ് പന്ത് ന്യൂസിലൻഡിലേക്ക് തിരിച്ചു

Published : Nov 12, 2026, 07:57 PM IST
Rishabh Pant

Synopsis

പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനായ റിഷഭ് പന്ത് ഫിറ്റ്നസ് ടെസ്റ്റ് പാസായി ന്യൂസിലൻഡിലേക്ക് യാത്ര തിരിച്ചു. നവംബർ 19ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ താരം കളിക്കുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചു.

ബെംഗളൂരു: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ആശ്വാസനാര്‍ത്ത. പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനായ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഫിറ്റ്നസ് ടെസ്റ്റ് പാസായി ഇന്ന് ന്യൂസിലൻഡിലേക്ക് തിരിച്ചു. നവംബർ 19-ന് വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ റിഷഭ് പന്തിന് കളിക്കാമെന്ന് ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഒക്ടോബറിൽ ശ്രീനഗറിൽ നടന്ന ഇറാനി കപ്പിനിടെയുണ്ടായ സൈഡ് സ്ട്രെയിൻ കാരണം പന്തിന് മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു. ഇതേത്തുടർന്ന് ന്യൂസിലൻഡ് എ-യ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്ക്വാഡിൽ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു.

ഒക്ടോബർ 23 മുതൽ ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ ചികിത്സയിലായിരുന്ന പന്ത് നവംബർ 1-ന് നടന്ന ആദ്യ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ നവംബർ 10-ന് നടന്ന മാച്ച് സിമുലേഷൻ പരിശീലനങ്ങളടക്കമുള്ള പുതിയ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് പന്തിന് ഫിറ്റ്നെസ് ക്ലിയറൻസ് ലഭിച്ചത്. വ്യാഴാഴ്ച രാവിലെ യാത്ര തിരിച്ച പന്ത് സിംഗപ്പൂർ വഴി ന്യൂസിലൻഡിലെത്തും.

തയ്യാറെടുപ്പുകൾ ഊർജിതമാക്കി ഇന്ത്യ

പരിശീലന മത്സരങ്ങളൊന്നും കളിക്കാതെയാണ് പന്ത് ന്യൂസിലൻഡിലെത്തുന്നത്. അതിനാൽ അവിടുത്തെ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടുത്തുക എന്നതാകും ടീം മാനേജ്‌മെന്റിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. 2020-ലെ ന്യൂസിലൻഡ് പര്യടനത്തിൽ രണ്ട് ടെസ്റ്റുകൾ കളിച്ച പന്തിന് നാല് ഇന്നിംഗ്സുകളിലും 25 റൺസ് പോലും കടക്കാനായിരുന്നില്ല.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതേസമയം, ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ, അൻഷുൽ കംബോജ് എന്നിവർ ഏകദിന പരമ്പരയുടെ പാതിവഴിയിൽ വെല്ലിംഗ്ടണിലെത്തിയിട്ടുണ്ട്. യശസ്വി ജയ്‌സ്വാൾ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറൽ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ ന്യൂസിലൻഡ് എ-യ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റിൽ കളിച്ച് സാഹചര്യങ്ങളുമായി ഇണങ്ങിച്ചേർന്നു കഴിഞ്ഞു. ബൗളിംഗ് കോച്ച് മോർണി മോർക്കൽ, അസിസ്റ്റന്റ് കോച്ച് സിതാൻഷു കൊടക് എന്നിവരുടെ മേൽനോട്ടത്തിൽ വെല്ലിംഗ്ടണിൽ പരിശീലനവും ആരംഭിച്ചു. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ അവസാന രണ്ട് ഏകദിനങ്ങൾക്ക് ശേഷമാകും ടെസ്റ്റ് ടീമിനൊപ്പം ചേരുക.

പ്ലേയിംഗ് ഇലവനിൽ ആര്? പന്തും ജുറലും ഒരുമിച്ച് കളിക്കുമോ?

പന്ത് തിരിച്ചെത്തിയതോടെ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുക എന്നത് ടീം മാനേജ്‌മെന്‍റിന് തലവേദനയാകും. ന്യൂസിലൻഡ് എ-യ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ നാല് ഇന്നിംഗ്സുകളിൽ നിന്ന് ഒരു സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും നേടിയ ധ്രുവ് ജുറൽ മികച്ച ഫോമിലാണ്. ന്യൂസിലൻഡ് സാഹചര്യങ്ങളുമായി ഇതിനോടകം പൊരുത്തപ്പെട്ട ജുറലിനെ മാറ്റിനിർത്തുക എളുപ്പമാകില്ല. പന്ത് ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി എത്തുമ്പോൾ, സമീപകാല ടെസ്റ്റുകളിലേതുപോലെ ജുറലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി ഇലവനിൽ ഉൾപ്പെടുത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പ്: അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, കിരീടപ്പോരില്‍ എതിരാളികള്‍ പാകിസ്ഥാൻ
ഇഷാൻ ഓപ്പണർ, തിലക് മധ്യനിരയിൽ; സിറാജും കുൽദീപും തിരിച്ചെത്തും, നാലാം ഏകദിനത്തിൽ അടിമുടി മാറ്റവുമായി ഇന്ത്യ