
അഹമ്മദാബാദ്: ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് മുന്‍പ് മെയ്ക്ക് മൈ ട്രിപ്പ് നല്‍കിയ പരസ്യം വിവാദത്തില്‍. ബാബര്‍ അസവും സംഘവും വലിയ തോല്‍വി വഴങ്ങിയാല്‍ വലിയ ഇളവുകള്‍ നല്‍കാമെന്നായിരുന്നു പാകിസ്ഥാന്‍ ആരാധകര്‍ക്കുള്ള ഓഫര്‍. പരസ്യത്തെ അനുകൂലിച്ചും വിമര്‍ശിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോര് കൊഴുക്കുകയാണ്. ഇന്ത്യയിലെ പ്രധാന യാത്ര വെബ്‌സൈറ്റാണ് മെയ്ക് മൈ ട്രിപ്പ്. ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് മുന്പ് ഗുജറാത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ പരസ്യം നല്‍കി പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് കമ്പനി.
പാക് ആരാധകരെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നു എന്നായിരുന്നു പരസ്യത്തിന്റെ തലക്കെട്ട്. അതിഥികളെ ദൈവതുല്യരായി കാണുന്നതാണ് ഇന്ത്യന്‍ സംസ്‌കാരമെന്ന് പറഞ്ഞ ശേഷമാണ് പാക് ആരാധകരെ കളിയാക്കുന്ന രീതിയിലുള്ള ഓഫര്‍ കമ്പനി നല്‍കിയത്. പാകിസ്ഥാന്‍ 200 റണ്‍സിനോ പത്ത് വിക്കറ്റിനോ തോറ്റാല്‍ 50 ശതമാനം ഓഫര്‍ എന്നായിരുന്നു പ്രഖ്യാപനം. നൂറ് റണ്‍സിനോ ആറ് വിക്കറ്റിനോ ഇന്ത്യ ജയിച്ചാല്‍ 30 ശതമാനവും 50 റണ്‍സിനോ മൂന്ന് വിക്കറ്റിനോ ജയിച്ചാല്‍ പത്ത് ശതമാനവും ഓഫറും പ്രഖ്യാപിച്ചു. ഇന്ത്യ ഏഴ് വിക്കറ്റിനാണ് പാകിസ്ഥാന്‍ ജയിച്ചത്. അതുകൊണ്ടുതന്നെ 30 ശതമാനം ഓഫറിന് സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നു.
ഇതിനുള്ള ഓഫര്‍ കോഡും പരസ്യത്തില്‍ നല്‍കിയിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ ആരാധകരടക്കം സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. വെറുപ്പ് ഉയര്‍ത്തുന്ന പരസ്യമെന്നാണ് പ്രധാന വിമര്‍ശനം. ചിലരാവട്ടേ പരസ്യത്തിന്റെ പേരില്‍ പാക് ആരാധകരോട് ക്ഷമചോദിച്ചു. ഇതേസമയം, പരസ്യ വെറും തമാശയെന്നാണ് മുന്‍താരം വിരേന്ദര്‍ സെവാഗിന്റെ നിലപാട്. പരിസ്യത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തോട് മെയ്ക് മൈ ട്രിപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 86 റണ്‍സ് രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!