വിജയ് ഹസാരെയില്‍ ടോപ് സ്‌കോററായി മലയാളി താരം; പാതിവഴിയില്‍ വീണെങ്കിലും കേരളം റെക്കോഡ് ബുക്കില്‍

By Web TeamFirst Published Oct 25, 2019, 6:03 PM IST
Highlights

വിജയ് ഹസാരെ ട്രോഫിയില്‍ അവിസ്മരണീയ പ്രകടനവുമായി കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ് മലപ്പുറം എടപ്പാള്‍ സ്വദേശിയായ ദേവ്ദത്ത്.

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ അവിസ്മരണീയ പ്രകടനവുമായി കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ് മലപ്പുറം എടപ്പാള്‍ സ്വദേശിയായ ദേവ്ദത്ത്. കര്‍ണാടക ചാംപ്യന്മാരുകുമ്പോള്‍ നിര്‍ണായക പ്രകടനം നടത്തിയത് ദേവ്ദത്താണ്. ടൂര്‍ണമെന്റിലൊന്നാകെ 11 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയുമായി 609 റണ്‍സാണ് 19കാരന്‍ നേടിയത്. ഇതില്‍ രണ്ട് തവണ താരം പുറത്താവാതെ നിന്നു. 

അഭിനവ് മുകുന്ദ് (12 മത്സരങ്ങളില്‍ 600), കെ എല്‍ രാഹുല്‍ (11 മത്സരങ്ങളില്‍ 598), ബാബ അപരാജിത് (12 മത്സരങ്ങളില്‍ 598), യഷസ്വി ജയ്‌സ്വാള്‍ (6 മത്സരങ്ങളില്‍ 564) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. എട്ട് മത്സരങ്ങളില്‍ 508 റണ്‍സെുത്ത കേരളതാരം വിഷ്ണു വിനോദ് എട്ടാം സ്ഥാനത്താണ്. മൂന്ന് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയുമാണ് വിഷ്ണു വിനോദ് നേടിയത്. എട്ട് മത്സരങ്ങളില്‍ ഒരു ഇരട്ട സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 410 റണ്‍സെടുത്ത സഞ്ജു സാംസണ്‍ പതിനാറാം സ്ഥാനത്താണ്.

ഒരു ഇന്നിങ്‌സില്‍ പുറത്താവാതെ 212 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. 203 റണ്‍സ് നേടിയ ജയ്‌സ്വാളാണ് രണ്ടാം സ്ഥാനത്ത്. ഗോവയ്‌ക്കെതിരെ കേരളം നേടിയ 377 റണ്‍സാണ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന ടോട്ടല്‍. 23 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അസമിന്റെ പ്രിതം ദാസ്, മധ്യപ്രദേശിന്റെ ഗൗരവ് യാദവ് എന്നിവരാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍.

click me!