എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്നിറങ്ങും; സിറ്റിയുടെ മത്സരം നാളെ

Published : Feb 09, 2021, 02:24 PM IST
എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്നിറങ്ങും; സിറ്റിയുടെ മത്സരം നാളെ

Synopsis

ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ്, ആന്തണി മാര്‍ഷ്യാല്‍ എന്നിവരിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. പരിക്കേറ്റ പോള്‍ പോഗ്ബ ഇന്നിറങ്ങുമോയെന്ന് ഉറപ്പില്ല.  

ലണ്ടന്‍: എഫ് എ കപ്പ് ഫുട്‌ബോളില്‍ ആറാം റൗണ്ട് ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വെസ്റ്റ് ഹാമിനെ നേരിടും. രാത്രി ഒരു മണിക്ക് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിലാണ് കളി. എഫ് എ കപ്പില്‍ അവസാന മൂന്ന് തവണ വെസ്റ്റ് ഹാമിനെ നേരിട്ടപ്പോഴും യുണൈറ്റഡിനായിരുന്നു ജയം. ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ്, ആന്തണി മാര്‍ഷ്യാല്‍ എന്നിവരിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. പരിക്കേറ്റ പോള്‍ പോഗ്ബ ഇന്നിറങ്ങുമോയെന്ന് ഉറപ്പില്ല.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബേണ്‍മൗത്ത്, ബേണ്‍ലിയെ നേരിടും. രാത്രി 11 മണിക്കാണ് മത്സരം. നാളെ രാത്രി മാഞ്ചസ്റ്റര്‍ സിറ്റി, സ്വാന്‍സിയുമായി മത്സരിക്കും. ലെസ്റ്റര്‍ പുലര്‍ച്ചെ ഒരു മണിക്ക് ബ്രൈറ്റണെ നേരിടും. 

ബയേണ്‍ ഫൈനലില്‍

ഫിഫ ക്ലബ് ലോകകപ്പില്‍ ബയേണ്‍ മ്യൂണിക്ക് ഫൈനലില്‍. ബയേണ്‍ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് അല്‍ അഹ്‌ലിയെ തോല്‍പിച്ചു. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് രണ്ട് ഗോളും നേടിയത്. 17, 85 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഗ്‌നാബ്രിയും സാനേയുമാണ് ഗോളിന് വഴിയൊരുക്കിയത്. ബയേണ്‍ ഫൈനലില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നിന് മെക്‌സിക്കന്‍ ക്ലബ് ടൈഗേഴ്‌സിനെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം