
സിഡ്നി: ഐ പി എല്ലിൽ മികവ് തെളിയിക്കാൻ ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നും. ഐ പി എൽ താരലേലത്തിനായി പേര് രജിസ്റ്റർ ചെയ്യുമെന്ന് ലബുഷെയ്ൻ പറഞ്ഞു. ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റിന്റെ താരമാണ് 26കാരനായ ലബുഷെയ്ൻ.
മത്സരശേഷം നടന്ന അഭിമുഖത്തിലാണ് ഐ പി എല്ലിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് ഓസീസ് ബാറ്റിംഗിന്‍റെ നെടുന്തൂണായ ലബുഷെയ്ൻ വെളിപ്പെടുത്തിയത്. ഈമാസം പതിനെട്ടാനാണ് ഐ പി എൽ താരലേലം നടക്കുക.
ഐപിഎല്‍ മഹത്തായ ടൂര്‍ണമെന്‍റാണെന്നും അതില്‍ പങ്കെടുക്കുന്നതിന് അതിയായ ആഗ്രഹമുണ്ടെന്നും ലാഹുഷെയ്ന്‍ പറഞ്ഞു. ലേലത്തില്‍ എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാമെന്നും ലാബുഷെയ്ന്‍ പറഞ്ഞു.
ഇന്ത്യക്കെതിരാ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ കളിച്ചശേഷം ബിഗ് ബാഷില്‍ കളിച്ച ലാബുഷെയ്ന്‍ 29.33 ശരാശരിയില്‍ 123.07 പ്രഹരശേഷിയില്‍ 176 റണ്‍സും തന്‍റെ പാര്‍ട്ട് ടൈം ലെഗ് ബ്രേക്ക് ബൗളിംഗിലൂടെ 10 വിക്കറ്റും വീഴ്ത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!