വിരലിന് പരിക്ക്, ഗ്ലെന്‍ മാക്‌സ്‌വെല്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്; പഞ്ചാബിന് പകരക്കാരനായില്ല

Published : May 01, 2025, 03:38 PM IST
വിരലിന് പരിക്ക്, ഗ്ലെന്‍ മാക്‌സ്‌വെല്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്; പഞ്ചാബിന് പകരക്കാരനായില്ല

Synopsis

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിന് മുന്‍പ് നായകന്‍ ശ്രേയസ് അയ്യരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മൊഹാലി: പഞ്ചാബ് കിംഗ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്. വിരലിന് സാരമായി പരിക്കേറ്റതോടെയാണ് മാക്‌സ്‌വെല്ലിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിന് മുന്‍പ് നായകന്‍ ശ്രേയസ് അയ്യരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാക്‌സ്‌വെല്ലിന്റെ പകരക്കാരനെ ഇനിയും നിശ്ചയിച്ചിട്ടില്ലെന്ന് ശ്രേയസ് പറഞ്ഞു. ഐപിഎല്‍ താരലേലത്തില്‍ 4.2 കോടി രൂപയ്ക്കാണ് മാക്‌സ്‌വെല്ലിനെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്. 

എന്നാല്‍ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് മാക്‌സ്‌വെല്‍ പുറത്തെടുത്തത്. പഞ്ചാബ് കിങ്‌സിനായി ഏഴ് മത്സരങ്ങളില്‍ നിന്ന് 48 റണ്‍സ് മാത്രമാണ് മാക്‌സ്‌വെല്ലിന് നേടാനായത്. ബൗളിങ്ങില്‍ നാല് വിക്കറ്റ് നേടിയത് മാത്രമാണ് മാക്‌സ്‌വെല്ലിന്റെ നേട്ടം. അതേസമയം, പഞ്ചാബ് പ്ലേ ഓഫിനോ അടുത്തു. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു പഞ്ചാബ്. ചെന്നൈ, ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.2 ഓവറില്‍ 190ന് എല്ലാവരും പുറത്തായി. 47 പന്തില്‍ 88 റണ്‍സ് നേടിയ സാം കറനാണ് ടോപ് സ്‌കോറര്‍. 

മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശ്രേയസ് അയ്യര്‍ (41 പന്തില്‍ 72), പ്രഭ്സിമ്രാന്‍ സിംഗ് (36 പന്തില്‍ 54) എന്നിവരുടെ ഇന്നിംഗ്സുകളാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. പ്രിയാന്‍ഷ് ആര്യ (23), ശശാങ്ക് സിംഗ് (23) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി പഞ്ചാബ് കിംഗ്സ്. 10 മത്സരങ്ങളില്‍ 13 പോയിന്റാണ് പഞ്ചാബിന്. മുന്ന് മത്സരം പരാജയപ്പെട്ടപ്പോള്‍ ആറെണ്ണത്തില്‍ ജയിച്ചു. ഒരു മത്സരം മഴയെടുത്തപ്പോള്‍ പോയിന്റ് പങ്കിടേണ്ടിവന്നു. 

പഞ്ചാബിനോട് തോറ്റ ചെന്നൈ ഐപിഎല്ലില്‍ നിന്ന് പുറത്തായി. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ചെന്നൈ ആദ്യ നാലിലെത്താതെ പുറത്താവുന്നത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ എട്ടിലും തോറ്റു. ജയിച്ചത് രണ്ട് മത്സരങ്ങള്‍ മാത്രം. നാല് പോയിന്റ് മാത്രമാണ് അക്കൗണ്ടില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്