ബ്രറ്റ് ലീ, അക്തര്‍, ടെയ്റ്റ്... ആര്‍ക്കായിരുന്നു വേഗം കൂടുതല്‍? മറുപടി നല്‍കി മൈക്കല്‍ ക്ലര്‍ക്ക്

By Web TeamFirst Published May 25, 2021, 5:21 PM IST
Highlights

അദ്ദേഹം കളിക്കുന്ന സമയത്ത് തന്നെ വേഗതയേറിയ നിരവധി ബൗളര്‍മാരും ലോക ക്രിക്കറ്റിലുണ്ടായിരുന്നു. ഷൊയ്ബ് അക്തര്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, മോണേ മോര്‍ക്കല്‍, ബ്രറ്റ് ലീ, ഷോണ്‍ ടെയ്റ്റ് എന്നിവരെല്ലാം ഉദാഹരണം.
 

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ മികച്ച ക്രിക്കറ്റര്‍മാരുടെ നിരയില്‍ മൈക്കല്‍ ക്ലര്‍ക്കിന്റെ പേരുണ്ടാകുമെന്നതില്‍ സംശയമില്ല. ഇന്ത്യക്കെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ക്ലാര്‍ക്ക് സെഞ്ചുറി നേടിയിരുന്നു. 2004ത്തിലായിരുന്നു അത്. 2015ല്‍ ഓസ്‌ട്രേലിയയെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കാനും ക്ലര്‍ക്കിനായി.

അദ്ദേഹം കളിക്കുന്ന സമയത്ത് തന്നെ വേഗതയേറിയ നിരവധി ബൗളര്‍മാരും ലോക ക്രിക്കറ്റിലുണ്ടായിരുന്നു. ഷൊയ്ബ് അക്തര്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, മോAണേ മോര്‍ക്കല്‍, ബ്രറ്റ് ലീ, ഷോണ്‍ ടെയ്റ്റ് എന്നിവരെല്ലാം ഉദാഹരണം. ഇപ്പോള്‍ ക്രിക്കറ്റ് കരിയറില്‍ നേരിട്ട ഏറ്റവും വേഗതയേറിയ ബൗളറരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്ലാര്‍ക്ക്. ഈ മൂന്ന് പേരില്‍ നിന്നാണ് ക്ലാര്‍ക്ക് ഒരു പേസറെ തിരഞ്ഞെടുത്തിരിക്കുന്നത്. 

ഒട്ടും സംശയമില്ലാതെതന്നെ പാകിസ്ഥാന്‍ പേസര്‍ അക്തറിന്റെ പേര് പറഞ്ഞിരിക്കുകയാണ് ക്ലാര്‍ക്ക്. ''ഞാന്‍ നേരിട്ടതില്‍ ഏറ്റവും വേഗതയേറിയ അക്തറായിരുന്നു. 160 കിമി വേഗതയില്‍ അദ്ദേഹം പന്തെറിഞ്ഞിരുന്നു. മൂന്ന് ഓവറും ഒരേ വേഗത്തില്‍ എറിയാന്‍ കഴിയുന്ന ബൗളര്‍മാരുണ്ടായിരുന്നു. ഫ്‌ളിന്റോഫ് എറിയുന്ന 12 ഓവറുകലും വേഗത്തിലായിരുന്നു. 

ബ്രറ്റ് ലീയുടെ പന്തുകള്‍ക്കും വേഗമേറെയാണ്. ടെയ്റ്റ്, മിച്ചല്‍ ജോണ്‍സണ്‍, ലീ, ജേസണ്‍ ഗില്ലസ്പി എന്നിവരെല്ലാം വേഗതയുടെ കാര്യത്തില്‍ മുന്നിലുണ്ട്. എന്നാല്‍ ഇവരെക്കാളുമേറെ വേഗമായിരുന്നു അക്തറിന്റെ പന്തുകള്‍ക്ക്.'' ക്ലാര്‍ക്ക് വ്യക്തമാക്കി.

ഓസീസിന് വേണ്ടി 115 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ക്ലാര്‍ക്ക് 8643 റണ്‍സാണ് മുന്‍ ക്യാപ്റ്റന്‍ നേടിയിട്ടുള്ളത്. ഇതില്‍ 28 സെഞ്ചുറിയും ഉള്‍പ്പെടും. നാല് ഇരട്ട സെഞ്ചുറിയും ക്ലാര്‍ക്കിന്റെ പേരിലുണ്ട്.

click me!