സെലക്റ്ററും കോച്ചും ഒരുമിച്ച് പറ്റില്ല; രാജി വെക്കാനൊരുങ്ങി മിസ്ബ ഉള്‍ ഹഖ്, മുന്‍ താരം പരിഗണനയില്‍

By Web TeamFirst Published Aug 22, 2020, 11:23 PM IST
Highlights

കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ഈ രണ്ട് സ്ഥാനങ്ങളും ഏറ്റെടുത്തത്. രണ്ടും കൂടെ ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കമോ എന്നുളളത് അന്ന് പലരിലും സംശയമുണ്ടാക്കിയിരുന്നു.

ലണ്ടന്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്റ്റര്‍ സ്ഥാനം മിസ്ബ ഉള്‍ ഹഖ് രാജിവച്ചേക്കും. ഇപ്പോള്‍ ടീമിന്റെ മുഖ്യ സെലക്റ്ററും കോച്ചും മിസ്ബയാണ്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ഈ രണ്ട് സ്ഥാനങ്ങളും ഏറ്റെടുത്തത്. രണ്ടും കൂടെ ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കമോ എന്നുളളത് അന്ന് പലരിലും സംശയമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം അദ്ദേഹം സ്ഥാനമൊഴിയുമെന്നാണ്. 

ഇതിനിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ സെലക്റ്ററെ തിരയുന്നുണ്ട്. ഒരു സ്റ്റാര്‍ പേസറെയാണ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പിസിബി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് മിസ്ബ പാകിസ്ഥാന്റെ മുഖ്യസെലക്റ്ററായി സ്ഥാനമേറ്റെടുത്തത്. പാക് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരേസമയം പരിശീലകന്റെയും സെലക്റ്ററുടെയും സ്ഥാനം വഹിക്കുന്ന ആദ്യ വ്യക്തിയായിരുന്നു മിസ്ബ. 

അതേസമയം പുതിത തീരുമാനം പാക് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നാണ് വസിം അക്രം ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. പുതിയ സെലക്റ്റര്‍ വന്നാല്‍ മിസ്ബായുടെ ജോലിഭാരം കുറഞ്ഞേക്കും. അത് പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കുമെന്നും അക്രം ഉള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  

മാത്രമല്ല, രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ മിസ്ബായ്ക്ക് കഴിയുന്നില്ലെന്ന സംസാരവുമുണ്ട്. മൂന്നാം ടെസ്റ്റില്‍ അഞ്ചാം ബൗളറുടെ അഭാവമുണ്ടെന്നാണ് പിസിബി സിഇഒ വസിം ഖാന്‍ പറയുന്നത്. എന്നാല്‍ അതിന് പകരം തിരഞ്ഞെടുത്തതാവട്ടെ ഫവാദ് ആലമിനേയും. ഒരുപക്ഷേ ജോലിഭാരം കുറച്ചാല്‍ മിസ്ബായ്ക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

click me!