മിസ്ബാ ഉള്‍ ഹഖ് ഇനി ഇരട്ടവേഷത്തില്‍; പുതിയ ദൗത്യം ഈമാസം 27 മുതല്‍

By Web TeamFirst Published Sep 4, 2019, 3:44 PM IST
Highlights

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖിനെ നിയമിച്ചു. പരിശീലകന് പുറമെ ചീഫ് സെലക്റ്ററായും താരം മിസ്ബ സേവനമനുഷ്ഠിക്കും.

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖിനെ നിയമിച്ചു. പരിശീലകന് പുറമെ ചീഫ് സെലക്റ്ററായും താരം മിസ്ബ സേവനമനുഷ്ഠിക്കും. മൂന്ന് വര്‍ഷത്തെ കരാറിലാണ് നിയമനം. ടീമിന്റെ സെലക്റ്റര്‍മാരായി പാക്കിസ്ഥാനിലെ ആറ് പ്രവശ്യകളിലെ പരിശീലകരേയും നിയമിച്ചു. 

ഡീന്‍ ജോണ്‍സ്, മോഹ്സിന്‍ ഖാന്‍, കോട്നി വാല്‍ഷ് എന്നിവരെ മറികടന്നാണ് മിസ്ബാ പരിശീലകനാകുന്നത്. കളിക്കാരുമായുള്ള നല്ല ബന്ധവും ഉയര്‍ന്ന വ്യക്തിത്വവും താരത്തിന് ഗുണം ചെയ്തു. വഖാര്‍ യൂനിസാണ് പുതിയ ബൗളിംഗ് കോച്ച്. മൂന്ന് വര്‍ഷത്തേക്കാണ് മുന്‍താരത്തെ നിയമിച്ചത്. 

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയാണ് ഇരുവരുടെയും ആദ്യ പരീക്ഷണം. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒമ്പത് വരെയാണ് പരമ്പര. 45കാരനായ മിസ്ബ 2017 മേയിലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പാക് ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയിലാണ് മുന്‍താരത്തിന്റെ സ്ഥാനം.

click me!