
മെല്‍ബണ്‍: 2021ലെ ഏറ്റവും മികച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തിനുള്ള അലൻ ബോർഡർ മെഡൽ(Allan Border medal) പേസര്‍ മിച്ചൽ സ്റ്റാർക്കിന്(Mitchell Starc). 22 വർഷത്തിനിടെ അലൻ ബോർഡർ മെഡൽ നേടുന്ന അഞ്ചാമത്തെ ബൗളറാണ് സ്റ്റാർക്ക്. മികച്ച വനിതാ താരത്തിനുള്ള ബെലിൻഡ ക്ലാർക്ക് അവാർഡ്(Belinda Clarke award) ആഷ്‍ലീ ഗാർഡ്നർ(Ashleigh Gardner) സ്വന്തമാക്കി. മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടുന്ന ആദ്യ ഗോത്ര വംശജയാണ് ഗാര്‍ഡ്നര്‍.
താരങ്ങളും അംപയർമാരും മാധ്യമപ്രവർത്തകരും വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്. മിച്ചൽ മാർഷിനെ മറികടന്നാണ് മിച്ചർ സ്റ്റാർക്ക് അലൻ ബോർഡർ മെഡൽ നേടിയത്. സ്റ്റാർക്ക് കഴിഞ്ഞ വർഷം മൂന്ന് ഫോര്‍മാറ്റിലുമായി 43 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും സ്റ്റാർക്കിനാണ്. 2000ല്‍ പുരസ്കാരം ഏര്‍പ്പെടുത്തിയതിനുശേഷം പാറ്റ് കമിന്‍സ്, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, ഗ്ലെന്‍ മക്‌ഗ്രാത്ത് എന്നീ ബൗളര്‍മാര്‍ മാത്രമാണ് സ്റ്റാര്‍ക്കിന് മുമ്പ് മികച്ച ക്രിക്കറ്റ് താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ടി20 പുരുഷ താരമായി മിച്ചൽ മാർഷ് തിരഞ്ഞെടുക്കപ്പെട്ടു. ട്രാവിസ് ഹെഡാണ് മികച്ച ടെസ്റ്റ് താരം. മികച്ച ആഭ്യന്തര താരത്തിനുള്ള പുരസ്കാരവും ട്രാവിസ് ഹെഡ് സ്വന്തമാക്കി. ടി20 വനിതാ താരമായി ബേത്ത് മൂണി തെരഞ്ഞെടുക്കപ്പെട്ടു. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഭാര്യയും മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ഇയാന്ർ ഹീലിയുടെ മകളുമായ അലീസ ഹീലിയാണ് മികച്ച വനിതാ ഏകദിന താരം.
മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ട ഗാർഡ്നർ കഴിഞ്ഞ വർഷം നാല് അർധസെഞ്ച്വറിയോടെ 281 റൺസും ഒൻപത് വിക്കറ്റും നേടി. കോച്ച് ജസ്റ്റിൻ ലാംഗറെയും റീലീ തോംപ്സണേയും ഓസ്ട്രേലി ക്രിക്കറ്റ് ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!