അവനെ കാണുമ്പോള്‍ രാഹുല്‍ ദ്രാവിഡിനെ ഓര്‍മ വരുന്നു; ഇന്ത്യന്‍ താരത്തെ കുറിച്ച് മുഹമ്മദ് കൈഫ്

Published : Dec 05, 2020, 02:44 PM IST
അവനെ കാണുമ്പോള്‍ രാഹുല്‍ ദ്രാവിഡിനെ ഓര്‍മ വരുന്നു; ഇന്ത്യന്‍ താരത്തെ കുറിച്ച് മുഹമ്മദ് കൈഫ്

Synopsis

മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഒരു ഇന്ത്യന്‍ താരത്തെ ദ്രാവിഡിനോടാണ് ഉപമിക്കുന്നത്. അത് മറ്റാരുമല്ല, കര്‍ണാടകക്കാരന്‍ തന്നെയാണ് കെ എല്‍ രാഹുലാണ്.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയിലാണ് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനം. മിക്കവരും ബഹുമാനത്തോടെ കണ്ടുവരുന്ന വ്യക്തിത്വം. ഇന്ത്യന്‍ ടീമിന് വേണ്ടി ഏത് വേഷവും അത്രത്തോളം ഭംഗിയായി ദ്രാവിഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മിസ്റ്റര്‍ ഡിപ്പന്റബിള്‍ എന്ന് പേര് മുന്‍ ക്യാപ്റ്റന് വന്നുച്ചേര്‍ന്നത്. ആധുനിക ക്രിക്കറ്റില്‍ അദ്ദേഹത്തെ പോലെ ഒരു താരത്തെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. 

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഒരു ഇന്ത്യന്‍ താരത്തെ ദ്രാവിഡിനോടാണ് ഉപമിക്കുന്നത്. അത് മറ്റാരുമല്ല, കര്‍ണാടകക്കാരന്‍ തന്നെയാണ് കെ എല്‍ രാഹുലാണ്. രാഹുലിന്റെ അര്‍പ്പണബോധം ദ്രാവിഡിന്റേതിനോട് സമമാണെന്നാണ് കൈഫിന്റെ പക്ഷം. ''രാഹുലിന്റെ പ്രകടനം കാണുമ്പോള്‍ ദ്രാവിഡിനെയാണ് എനിക്ക് ഓര്‍മവരുന്നത്. ദ്രാവിഡിനെ പോലെ ടീമിന് വേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമാണ് രാഹുല്‍. ഒരു ടീം പ്ലയര്‍. ഓപ്പണറാവട്ടെ, മധ്യനിരയിലാവട്ടെ ഏത് പൊസിഷനിലും കൡക്കാന്‍ തയ്യാറാണ് രാഹുല്‍. ശരിക്കും ടീമിന് വേണ്ടത് ഇത്തരത്തിലുള്ള താരങ്ങളെയാണ്. ജീവിതം തന്നെ ടീമിന് സമര്‍പ്പിച്ച താരമാണ് രാഹുല്‍. ചുരുക്കമായിട്ടെ ഇത്തരം താരങ്ങളെ കഴിയൂ.'' രാഹുല്‍ പറഞ്ഞു. 

ഓസീസിനെതിരെ ആദ്യ ടി20യില്‍ 40 പന്തില്‍ 51 റണ്‍സാണ് രാഹുല്‍ നേടിയത്. എന്നാല്‍ പലരും രാഹുലിന്റെ ഇന്നിങ്‌സിനെ വിമര്‍ശിച്ചുന്നു. ഇന്നിങ്‌സിന് വേഗം പൊരായിരുന്നുവെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ ഇതിനും കൈഫിന്റെ പിന്തുണയുണ്ട്. ''മികച്ച ഇന്നിങ്‌സായിരുന്നു രാഹുലിന്റേത്. വേഗത്തിലാണ് രാഹുല്‍ തുടങ്ങിയത്. എന്നാല്‍ കൃത്യമായി ഇടവേളയില്‍ വിക്കറ്റ് വീണപ്പോള്‍ വേഗം കുറയ്ക്കുകയാണ് ചെയ്തത്. മാത്രമല്ല അദ്ദേഹത്തിന് വേണ്ട സമയത്ത് സ്‌ട്രൈക്കും ലഭിച്ചില്ല. സാഹചര്യത്തിന് അനുസരിച്ചുള്ള ഇന്നിങ്‌സാണ് രാഹുല്‍ കളിച്ചത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് രാഹുല്‍.'' കൈഫ് പറഞ്ഞുനിര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബിഗ് ബാഷില്‍ ആറാം തവണയും പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ജേതാക്കള്‍; സിഡ്‌നി സിക്‌സേഴ്‌സിനെ തകര്‍ത്തത് ആറ് വിക്കറ്റിന്
ആർജെ മഹാവേഷിനെ അൺഫോളോ ചെയ്തു, പിന്നാലെ പുതിയ കൂട്ടുകാരിക്കൊപ്പം ഡിന്നർ ഡേറ്റുമായി ചാഹല്‍, ആരാണ് ഷെഫാലി ബഗ്ഗ