Latest Videos

എന്നാലും ഇങ്ങനെയുണ്ടോ ഒരു കൂട്ടുകെട്ട്! ബാബര്‍- റിസ്‌വാന്‍ തകര്‍ത്തത് സ്വന്തം റെക്കോര്‍ഡ്

By Web TeamFirst Published Sep 22, 2022, 11:48 PM IST
Highlights

അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ടീം വിക്കറ്റ് നഷ്ടമില്ലാതെ 200 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതുതന്നെ. സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ഇരുവരും പൊളിച്ചത്.

കറാച്ചി: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിലെ 10 വിക്കറ്റ് ജയത്തോടെ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ബാബര്‍ അസം- മുഹമ്മദ് റിസ്‌വാന്‍ സഖ്യം സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍. കറാച്ച് നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 199 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ബാബര്‍ 52 പന്തില്‍ പുറത്താവാതെ നേടിയ 110 റണ്‍സാണ് ആതിഥേയരെ അനായാസ വിജയത്തിലേക്ക് നയിച്ചത്. മുഹമ്മദ് റിസ്‌വാന്‍ 51 പന്തില്‍ 88 റണ്‍സുമായി ബാബറിന് കൂട്ടുനിന്നു.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ടീം വിക്കറ്റ് നഷ്ടമില്ലാതെ 200 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതുതന്നെ. സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ഇരുവരും പൊളിച്ചത്. ഇംഗ്ലണ്ടിനെതിരെ 203 റണ്‍സാണ് ഇരുവരും നേടിയത്. 2021 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇരുവരും 197 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ബാബറിനെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടിയെത്തി. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് പട്ടികയില്‍ ബാബറുമെത്തി.

ന്യൂസിലന്‍ഡ് എയ്ക്കെതിരായ വിജയം; ഇന്ത്യ എ ക്യാപ്റ്റന്‍ സഞ്ജു സാംസണ് അഭിനന്ദനങ്ങളുമായി മന്ത്രിമാര്‍

രണ്ട് സെഞ്ചുറികളാണ് പാകിസ്ഥാന്‍ ക്യാപ്റ്റനുള്ളത്. കെ എല്‍ രാഹുല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് വസീം എന്നിവര്‍ക്കും രണ്ട് സെഞ്ചുറികള്‍ വീതമുണ്ട്. 66 പന്തില്‍ അഞ്ച് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പാകിസ്ഥാന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. പതിഞ്ഞ തുടക്കമായിരുന്നെങ്കിലും അധികം വൈകാതെ അസം താളം കണ്ടെത്തി. ടി20 കരിയറില്‍ രണ്ടാമത്തെ സെഞ്ചുറിയാണ് അസം സ്വന്തമാക്കിയത്. ഏഷ്യാ കപ്പില്‍ മോശം ഫോമിലായിരുന്ന താരം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

മറുവശത്ത് റിസ്‌വാന്‍ ക്യാപ്റ്റന് മികച്ച പിന്തുണയും നല്‍കിയപ്പോള്‍ പാക് വിജയം അനായാസമായി. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിസ്‌വാന്റെ ഇന്നിംഗ്‌സ്. ഇതോടെ ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. ആദ്യ മത്സരം ഇംഗ്ലണ്ട് ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

മൂന്ന് മാറ്റങ്ങള്‍ ഉറപ്പ്, ജീവന്‍മരണപ്പോരിന് ഇന്ത്യ; ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20ക്കുള്ള സാധ്യതാ ടീം
 

click me!