Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡ് എയ്ക്കെതിരായ വിജയം; ഇന്ത്യ എ ക്യാപ്റ്റന്‍ സഞ്ജു സാംസണ് അഭിനന്ദനങ്ങളുമായി മന്ത്രിമാര്‍

ഇന്ത്യ 31.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ (32 പന്തില്‍ പുറത്താവാതെ 29) ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്തു. രജത് പടിധാറാണ് (41 പന്തില്‍ 45) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

kerala ministers lauds India A captain Sanju Samson after win against New Zealand A
Author
First Published Sep 22, 2022, 10:50 PM IST

തിരുവനന്തപുരം: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യ എയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണെ പുകഴ്ത്തി മന്ത്രിമാരായ വി ശിവന്‍കുട്ടിയും വി അബ്ദുറഹിമാനും. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലാണ് ഇരുവരും അഭിനന്ദമറിയിച്ചത്. ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സന്ദര്‍ശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. കിവീസ് 40.2 ഓവറില്‍ 167 എല്ലാവരും പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും കുല്‍ദീപ് സെന്‍ മൂന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന്‍ ഇന്ത്യ 31.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ (32 പന്തില്‍ പുറത്താവാതെ 29) ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്തു. രജത് പടിധാറാണ് (41 പന്തില്‍ 45) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

പിന്നാലെയാണ് അഭിനന്ദനവുമായി ഇരുവരുമെത്തിയത്. സഞ്ജു നയിച്ച ഇന്ത്യ എയുടെ വിജയം കേരളത്തിലെ കായിക മേഖലയ്ക്ക ഉത്തേജനം നല്‍കുന്നതാണെന്ന് കായികമന്ത്രി അബ്ദുറഹിമാന്‍ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... ''ഇന്ത്യ എ ടീമിന്റെ ജേഴ്‌സിയില്‍ ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു സാംസണ്‍ വിജയം കണ്ടെത്തിയിരിക്കുന്നു.  മലയാളിയുടെ നേതൃത്വത്തില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയം നേടുകയെന്നത് കേരള ക്രിക്കറ്റിനും, കേരളത്തിലെ കായിക മേഖലയ്ക്കാകെയും ഉത്തേജനം നല്‍കുന്നതാണ്.  സിക്‌സ് അടിച്ച് മത്സരം ജയിപ്പിച്ച സഞ്ജുവിനും, മറ്റ് ടീം അം?ഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.'' അബ്ദുറഹിമാന്‍ വ്യക്തമാക്കി. 

സഞ്ജുവിനും ഇന്ത്യ എ ടീമിനും അഭിനന്ദനങ്ങളെന്ന് വിദ്യഭ്യാസന്ത്രി ശിവന്‍കൂട്ടി വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. 

ഓപ്പണറായി എത്തിയ റിതുരാജ് ഗെയ്കവാദിന്റെ (41) ഇന്നിംഗ്‌സ് ഇന്ത്യക്ക് മികച്ച ഭേദപ്പെട്ട തുടക്കം നല്‍കാന്‍ സഹായിച്ചു. 54 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് ഗെയ്കവാദ് ഇത്രയും റണ്‍സെടുത്തത്. സഹ ഓപ്പണര്‍ പൃഥ്വി ഷാ (17) നിരാശപ്പെടുത്തി. രാഹുല്‍ ത്രിപാഠിയാണ് മൂന്നാമനായി ക്രീസിലെത്തിയത്. 40 പന്തുകള്‍ നേരിട്ട താരം 31 റണ്‍സ് അടിച്ചെടുത്തു. നാല് ബൗണ്ടറികളാണ് ത്രിപാഠിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ത്രിപാഠി ലോഗന്‍ വാന്‍ ബീക്കിന്റെ പന്തില്‍ ബൗള്‍ഡായി. ഇതോടെ ഇന്ത്യ മൂന്നിന് 101 എന്ന നിലയിലായി. 

പിന്നീട് വിക്കറ്റുകള്‍ നഷ്ടമാവാതെ പടിധാറും സഞ്ജുവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 79 റണ്‍സ് കൂട്ടിചേര്‍ത്തു. സഞ്ജു മൂന്ന് സിക്‌സും ഒരു ഫോറും നേടി. 41 പന്തില്‍ നിന്ന് പടിധാര്‍ 45 റണ്‍സെടുത്തത്. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു പടിധാറിന്റെ ഇന്നിംഗ്‌സ്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
 

Latest Videos
Follow Us:
Download App:
  • android
  • ios