ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യയുടെ ബൗളിം​ഗ് ലൈനപ്പ് പുറത്തുവിട്ട് കോലി-ശാസ്ത്രി സംഭാഷണം

By Web TeamFirst Published Jun 3, 2021, 4:57 PM IST
Highlights

അവരുടെ ടീമിൽ ഇടം കൈയൻമാരുണ്ടല്ലോ, അതുകൊണ്ട് അദ്ദേഹത്തെ തുടക്കത്തിലെ എറിയിക്കാം. അതുപോലെ മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും തുടക്കത്തിലെ എറിയിക്കാം' എന്ന് കോലി ശാസ്ത്രിയോട് പറയുന്നതായാണ് സംഭാഷണത്തിലുള്ളത്.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ ബൗളിം​ഗ് ലൈനപ്പ് വ്യക്തമാക്കി ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിയും തമ്മിലുള്ള സംഭാഷണത്തിന്റേതെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. ലണ്ടനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് കോലിയും ശാസ്ത്രിയും ഇന്നലെ മാധ്യമങ്ങലെ കണ്ടിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള ഓഡിയോ സംഭാഷണമാണ് പുറത്തായത്.

Do check it out cricket fans
I am sure Siraj is playing nowhttps://t.co/EFXZY3uICJ

— Mr. Stark (@twt_debo)

'അവരുടെ ടീമിൽ ഇടം കൈയൻമാരുണ്ടല്ലോ, അതുകൊണ്ട് അദ്ദേഹത്തെ തുടക്കത്തിലെ എറിയിക്കാം. അതുപോലെ മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും തുടക്കത്തിലെ എറിയിക്കാം' എന്ന് കോലി ശാസ്ത്രിയോട് പറയുന്നതായാണ് സംഭാഷണത്തിലുള്ളത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാകും പേസർമാരായി അന്തിമ ഇലവനിൽ ഇടം പിടിക്കുക എന്നാണ് സൂചന.

ഇതോടെ ‌ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇഷാന്ത് ശർമയും, ഉമേഷ് യാദവും പുറത്തിരിക്കേണ്ടിവരും. എന്നാൽ പുറത്തുവന്ന ഓഡിയോ ക്ലിപ്പിന്റെ ആധികാരികത സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ടെസ്റ്റിൽ അരങ്ങേറിയ സിറാജ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഐപിഎല്ലിലും മികവുകാട്ടിയ സിറാജിന് ഫൈനലിലും അവസരം ഒരുങ്ങുമെന്നാണ് സൂചന. എന്നാൽ ഇം​ഗ്ലണ്ടിൽ മത്സരപരിചയമുള്ള ഇഷാന്ത് ശർമയെ അന്തിമ ഇലവനിൽ ഉൾ

ഈ മാസം 18 മുതൽ ഇം​ഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഇതിനുശേഷം ഓ​ഗസ്റ്റിൽ ഇം​ഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!