MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • ടി20 ലോകകപ്പിലെ കോടീശ്വരന്മാര്‍, ആദ്യ പത്തില്‍ സഞ്ജുവും ഹാര്‍ദിക്കും! ഇന്ത്യയില്‍ നിന്ന് അഞ്ച് പേര്‍, പട്ടികയിങ്ങനെ

ടി20 ലോകകപ്പിലെ കോടീശ്വരന്മാര്‍, ആദ്യ പത്തില്‍ സഞ്ജുവും ഹാര്‍ദിക്കും! ഇന്ത്യയില്‍ നിന്ന് അഞ്ച് പേര്‍, പട്ടികയിങ്ങനെ

ടി20 ലോകകപ്പ് ആവേശത്തിലേക്ക് നീങ്ങുകയാണ്. സാമ്പത്തിക നേട്ടത്തിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച താരങ്ങളാണ് ഇത്തവണ കളത്തില്‍. അന്താരാഷ്ട്ര ക്രിക്കറ്റ്, ഫ്രാഞ്ചൈസി ലീഗുകള്‍, ബ്രാന്‍ഡ് എന്നിവയിലൂടെ വലിയ സമ്പാദ്യമുണ്ടാക്കിയ ആദ്യ 10 താരങ്ങള്‍..

2 Min read
Author : Sajish A
Published : Feb 09 2026, 03:43 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
ഗ്ലെന്‍ മാക്സ്വെല്‍ (ഓസ്ട്രേലിയ) 116.2 കോടി
Image Credit : own insta

ഗ്ലെന്‍ മാക്സ്വെല്‍ (ഓസ്ട്രേലിയ) - 116.2 കോടി

പട്ടികയില്‍ ഒന്നാമന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലാണ്. ഐപിഎല്‍ കരാറുകളും ആഗോള ടി20 ലീഗുകളുമാണ് മാക്സ്വെല്ലിന്റെ ആസ്തി ഇത്രത്തോളം ഉയര്‍ത്തിയത്. ഏഷ്യന്‍ സാഹചര്യങ്ങളില്‍ കളിക്കാനുള്ള പരിചയസമ്പത്ത് ഇത്തവണയും അദ്ദേഹത്തെ ടീമിലെ അവിഭാജ്യ ഘടകമാക്കുന്നു.

210
ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ) - 91.3 കോടി
Image Credit : x@bcci

ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ) - 91.3 കോടി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള മുഖങ്ങളിലൊന്നാണ് ഹാര്‍ദിക്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ടി20 വിരമിക്കലിന് ശേഷം ഇന്ത്യന്‍ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരമാണ് അദ്ദേഹം. ഐപിഎല്ലിലെ നായകസ്ഥാനവും നിരവധി പരസ്യങ്ങളും ഹാര്‍ദിക്കിന്റെ വരുമാനം വര്‍ദ്ധിപ്പിച്ചു.

310
ജോസ് ബട്ട്ലര്‍ (ഇംഗ്ലണ്ട്) - 83 കോടി
Image Credit : our own

ജോസ് ബട്ട്ലര്‍ (ഇംഗ്ലണ്ട്) - 83 കോടി

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോസ് ബട്ട്ലറാണ് മൂന്നാം സ്ഥാനത്ത്. ഐപിഎല്ലില്‍ ഗുജറാത്ത് ജയന്റ്സിനായി 15.75 കോടി രൂപയ്ക്കാണ് അദ്ദേഹം കളിക്കുന്നത്. ആഗോള ലീഗുകളിലെ സ്ഥിരം സാന്നിധ്യമായ ബട്ട്ലര്‍ക്ക് ലോകമെമ്പാടും വലിയ വിപണി മൂല്യമുണ്ട്.

410
ജസ്പ്രീത് ബുമ്ര (ഇന്ത്യ) - 74.7 കോടി
Image Credit : AFP

ജസ്പ്രീത് ബുമ്ര (ഇന്ത്യ) - 74.7 കോടി

ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ ബുമ്ര ബിസിസിഐയുടെ എ കാറ്റഗറി കരാറിലുള്ള താരമാണ്. ഐപിഎല്‍ വരുമാനവും ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളുമാണ് ബുമ്രയുടെ സമ്പാദ്യത്തിന്റെ പ്രധാന ഉറവിടം.

510
ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) - 66.4 കോടി
Image Credit : Getty

ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) - 66.4 കോടി

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഡി കോക്ക് വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചാണ് ഇത്തവണ ലോകകപ്പിനെത്തുന്നത്. ഐപിഎല്ലിലെയും മറ്റ് ലീഗുകളിലെയും സജീവ സാന്നിധ്യം അദ്ദേഹത്തിന് വലിയ സാമ്പത്തിക നേട്ടം നല്‍കി.

610
സൂര്യകുമാര്‍ യാദവ് (ഇന്ത്യ) - 66.4 കോടി
Image Credit : Getty

സൂര്യകുമാര്‍ യാദവ് (ഇന്ത്യ) - 66.4 കോടി

ഇന്ത്യയുടെ ടി20 ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് ഡി കോക്കിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് 16.35 കോടി രൂപ പ്രതിഫലം വാങ്ങുന്ന സൂര്യ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ വാണിജ്യ ബ്രാന്‍ഡ് കൂടിയാണ്.

710
ഇഷാന്‍ കിഷന്‍ (ഇന്ത്യ) - 58.1 കോടി
Image Credit : AFP

ഇഷാന്‍ കിഷന്‍ (ഇന്ത്യ) - 58.1 കോടി

യുവതാരം ഇഷാന്‍ കിഷന്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെയും ഐപിഎല്‍ വിജയങ്ങളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് വലിയ ആസ്തി സ്വന്തമാക്കി. വരും വര്‍ഷങ്ങളില്‍ അദ്ദേഹം പട്ടികയില്‍ കൂടുതല്‍ മുന്നിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

810
സഞ്ജു സാംസണ്‍ (ഇന്ത്യ) - 53.9 കോടി
Image Credit : Instagram/imsanjusamson

സഞ്ജു സാംസണ്‍ (ഇന്ത്യ) - 53.9 കോടി

പട്ടികയിലെ മലയാളി സാന്നിധ്യമാണ് സഞ്ജു സാംസണ്‍. അടുത്തിടെ നടന്ന വമ്പന്‍ ട്രേഡിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ സഞ്ജുവിന് 18 കോടി രൂപയാണ് ഐപിഎല്‍ പ്രതിഫലമായി ലഭിക്കുന്നത്. ആരാധക പിന്തുണയും ബ്രാന്‍ഡ് മൂല്യവുമാണ് സഞ്ജുവിനെ ഈ പട്ടികയില്‍ എത്തിച്ചത്.

910
ടിം ഡേവിഡ് (ഓസ്ട്രേലിയ) - 49.8 കോടി
Image Credit : our own

ടിം ഡേവിഡ് (ഓസ്ട്രേലിയ) - 49.8 കോടി

ആധുനിക ക്രിക്കറ്റിലെ മികച്ച ഫിനിഷര്‍മാരിലൊരാളായ ടിം ഡേവിഡ് വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളിലൂടെയാണ് തന്റെ സമ്പാദ്യം വര്‍ദ്ധിപ്പിച്ചത്.

1010
മാര്‍ക്കസ് സ്റ്റോയിനിസ് - 45.7 കോടി
Image Credit : Getty

മാര്‍ക്കസ് സ്റ്റോയിനിസ് - 45.7 കോടി

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസാണ് പത്താം സ്ഥാനത്ത്. സ്ഥിരതയാര്‍ന്ന പ്രകടനവും ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സാന്നിധ്യവുമാണ് സ്റ്റോയിനിസിനെ സാമ്പത്തികമായി മുന്‍നിരയില്‍ എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

SA
Sajish A
13 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. 2018 മാര്‍ച്ച് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍. നിലവില്‍ സ്‌പോര്‍ട്‌സ് ചീഫ് സബ് എഡിറ്റര്‍.
ക്രിക്കറ്റ്
സഞ്ജു സാംസൺ
ഹാർദിക് പാണ്ഡ്യ
സൂര്യകുമാർ യാദവ്
ഇഷാൻ കിഷൻ
ജസ്പ്രീത് ബുംറ
ടി20 ലോകകപ്പ് 2026
ഇന്ത്യ
ഓസ്ട്രേലിയ
ദക്ഷിണാഫ്രിക്ക

Latest Videos
Recommended Stories
Recommended image1
ടി20 ലോകകപ്പ്: നാല് ഓവർ, നാല് മെയ്‌ഡൻ, മൂന്ന് വിക്കറ്റ്; ഫെർഗൂസണിന്റെ മാന്ത്രിക സ്പെല്‍
Recommended image2
'സച്ചിനെപ്പോല അവന്‍റെ കാര്യവും ഒന്ന് വേഗത്തിലാക്കണം', വൈഭവ് സൂര്യവൻഷിയെ ഇന്ത്യൻ ടീമിലെടുക്കാന്‍ വൈകിക്കരുതെന്ന് ശശി തരൂര്‍
Recommended image3
ടി20 ലോകകപ്പ്: സഞ്ജു സാംസണ്‍ നമീബിയക്കെതിരെ കളത്തിലെത്തുമോ? സാധ്യതകള്‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved