ഇപാംക്റ്റ് പ്ലേയറായി ഇറങ്ങി ഹൈ ഇംപാക്ടുമായി മുഹമ്മദ് കൈഫ്, ആലപ്പി റിപ്പിൾസിന്‍റെ വിജയശില്‍പി

Published : Aug 26, 2025, 09:12 AM IST
Mohammad Kaif KCL

Synopsis

മുഹമ്മദ് കൈഫിന്റെ ഒറ്റയാൾ പോരാട്ടമാണ് ആലപ്പിയെ വിജയത്തിലേക്ക് നയിച്ചത്. 30 പന്തിൽ നിന്ന് 66 റൺസാണ് കൈഫ് അടിച്ചെടുത്തത്.

തിരുവവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ വിജയത്തിലേക്ക് നയിച്ചത് മുഹമ്മദ് കൈഫിന്‍റെ ഒറ്റയാൾ പ്രകടനം. ട്രിവാൻഡ്രം റോയൽസ് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആലപ്പിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. മുൻനിര ബാറ്റർമാർക്ക് കാര്യമായ സംഭാവനകൾ നൽകാൻ സാധിക്കാതെ വന്നപ്പോൾ ഒറ്റയാൾ പോരാട്ടവുമായി മുഹമ്മദ് കൈഫ് ക്രീസിൽ ഉറച്ചുനിന്നു. 30 പന്തുകൾ നേരിട്ട കൈഫ്, ഒരു ഫോറും ഏഴ് കൂറ്റൻ സിക്സറുകളുമടക്കം 66 റൺസാണ് അടിച്ചുകൂട്ടിയത്. കൈഫിന്‍റെ ഈ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിൾസിനെ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ഇംപാക്ട് പ്ലേയറായിരുന്ന കൈഫ് 12ആം ഓവറിലായിരുന്നു ബാറ്റ് ചെയ്യാനെത്തിയത്. അഞ്ച് വിക്കറ്റിന് 85 റൺസെന്ന നിലയിലായിരുന്നു റിപ്പിൾസ് അപ്പോൾ. ജയിക്കാൻ വേണ്ടത് 50 പന്തുകളിൽ 94 റൺസ്. എന്നാൽ സമ്മർദ്ദങ്ങളില്ലാതെ സിക്സുകളിലൂടെ കൈഫ് സ്കോറുയർത്തി. ആറാം വിക്കറ്റിൽ അക്ഷയ് ടി കെയുമായി ചേർന്ന് കൈഫ് 72 റൺസാണ് കൂട്ടിച്ചേർത്തത്. പ്ലേയിംഗ് ഇലവനിൽ ഇല്ലാതിരുന്ന കൈഫ്, രാഹുൽ ചന്ദ്രന് പകരക്കാരനായി ഇറങ്ങിയാണ് ടീമിന്‍റെ രക്ഷകനായത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സടിച്ചത്. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ കൃഷ്ണ പ്രസാദിന്‍റെയും(53 പന്തില്‍ 67), അബ്ദുള്‍ ബാസിത്(22 പന്തില്‍ 31), നിഖില്‍(31 പന്തില്‍ 41) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ട്രിവാന്‍ഡ്രം ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ കൈഫിന് പുറമെ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍(22 പന്തില്‍ 38), ജലജ് സക്സേന(10 പന്തില്‍ 17), അരുണ്‍(19), അക്ഷയ് ടികെ(24) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര