കളിക്കാര്‍ക്ക് ബിസിസിഐ ബ്രോങ്കോ ടെസ്റ്റ് ഏര്‍പ്പെടുത്തിയത് രോഹിത് ശര്‍മയെ വിരമിപ്പിക്കാനെന്ന് മനോജ് തിവാരി

Published : Aug 26, 2025, 08:00 AM IST
Rohit Sharma

Synopsis

സാധാരാണഗതിയില്‍ മികച്ച ശാരീരീകക്ഷമത ആവശ്യമുള്ള റഗ്ബി പോലുളള കായിക ഇനങ്ങളില്‍ കളിക്കാരുടെ ശാരീരികക്ഷമത അളക്കാനായാണ് ബ്രോങ്കോ ടെസ്റ്റ് നടത്താറുള്ളത്.

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം കളിക്കാരുടെ ശാരീരികക്ഷമത അളക്കാന്‍ വരാനിരിക്കുന്ന പരമ്പരകളില്‍ ബ്രോങ്കോ ടെസ്റ്റ് ഏര്‍പ്പെടുത്താനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം മനോജ് തിവാരി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യൻ കളിക്കാര്‍ പ്രത്യേകിച്ച് പേസ് ബൗളര്‍മാര്‍ ശാരീരികക്ഷമത നിലനിര്‍ത്താൻ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് വരാനിരിക്കുന്ന പരമ്പരകളില്‍ യോ യോ ടെസ്റ്റിനെക്കാള്‍ കടുപ്പമേറിയ ബ്രോങ്കോ ടെസ്റ്റും കളിക്കാര്ക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചത്.

സാധാരാണഗതിയില്‍ മികച്ച ശാരീരീകക്ഷമത ആവശ്യമുള്ള റഗ്ബി പോലുളള കായിക ഇനങ്ങളില്‍ കളിക്കാരുടെ ശാരീരികക്ഷമത അളക്കാനായാണ് ബ്രോങ്കോ ടെസ്റ്റ് നടത്താറുള്ളത്. ജൂണിൽ പുതുതായി നിയമിതനായ സ്ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷണിംഗ് കോച്ച് അഡ്രിയാന്‍ ലെ റൗക്സിന്‍റെ കൂടെ നിര്‍ദേശമനുസരിച്ചാണ് കോച്ച് ഗൗതം ഗംഭീര്‍ ഇന്ത്യൻ ടീം അംഗങ്ങള്‍ക്ക് പുതിയ ശാരീരികക്ഷമാ ടെസ്റ്റ് ഏര്‍പ്പെടുത്തുന്നത്.

എന്നാല്‍ 2027ലെ ഏകദിന ലോകകപ്പില്‍ നിന്ന് വിരാട് കോലിയെ പുറത്തുനിര്‍ത്തുക എന്നത് ബിസിസിഐയെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ലെന്ന് മുന്‍ ഇന്ത്യ താരം മനോജ് തിവാരി പറഞ്ഞ‌ു. കോലിയുടെ ശാരീരീകക്ഷമതവെച്ചു നോക്കിയാല്‍ കോലിയെ ലോകകപ്പിന് പരിഗണിക്കാതിരിക്കാൻ കഴിയില്ല. എന്നാല്‍ രോഹിത്തിന്‍റെ കാര്യം അങ്ങനെയല്ല. രോഹിത്തിനെ ഭാവി ക്യാപ്റ്റനായി ബിസിസിഐ പരിഗണിക്കുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ രോഹിത്തിനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിസിഐ കടുപ്പമറിയ ശാരീരികക്ഷമതാ ടെസ്റ്റായ ബ്രോങ്കോ ടെസ്റ്റ് കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗഭീര്‍ ഇന്ത്യൻ പരിശീലകനായത്. ഒരുവര്‍ഷത്തിനുശേഷം കളിക്കാർക്ക് ബ്രോങ്കോ ടെസ്റ്റ് ഏര്‍പ്പെടുത്തുന്നതിന് പിന്നില്‍ മറ്റ് ഉദ്ദ്യേശങ്ങളുണ്ടെന്ന് വ്യക്തമാണ്. അല്ലായിരുന്നെങ്കില്‍ കോച്ച് ആയി ചുമതലയേറ്റയുടനെ കടുപ്പമേറിയ ഫിറ്റ്നെസ് ടെസ്റ്റ് ഗംഭീര്‍ കളിക്കാര്‍ക്ക് നിർദേശിക്കുമായിരുന്നു.അല്ലെങ്കില്‍ ഇതാരുടെ ആശയമാണെന്നും എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത് നടപ്പാക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കണം. ഏകദിന ക്രിക്കറ്റില്‍ മാത്രം കളിക്കുന്ന രോഹിത് ശര്‍മയെപ്പോലെ ഫിറ്റ്നെസില്‍ കാര്യമായി ശ്രദ്ധിക്കാത്ത കളിക്കാര്‍ക്ക് ബ്രോങ്കോ ടെസ്റ്റ് പാസാകവുക എളുപ്പമല്ലെന്നും രോഹിത്തിനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഗംഭീര്‍ ഇത് കൊണ്ടുവന്നതെന്നും മനോജ് തിവാരി പറഞ്ഞു.

2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ നിന്ന് ഗംഭീര്‍, യുവരാജ്, സെവാഗ് എന്നിവരെ ഒഴിവാക്കാനായി നടപ്പാക്കിയ യോ യോ ടെസ്റ്റ് പോലെ തന്നെയാണിതെന്നും ഇതും അതുപോലെ ചില കളിക്കാരെ ഒഴിവാക്കാനാണോ എന്ന് കാലം മറുപടി നല്‍കുമെന്നും മനോജ് തിവാരി പറഞ്ഞു.

എന്താണ് ബ്രോങ്കോ ടെസ്റ്റ്

തുടര്‍ച്ചയായി 20, 40, 60 മീറ്റര്‍ ദൂരത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടി നിര്‍ത്താതെ 1200 മീറ്റര്‍ ദൂരം ഓടി പൂര്‍ത്തിയാക്കുക എന്നതാണ് ബ്രോങ്കോ ടെസ്റ്റില്‍ ചെയ്യുന്നത്. ആറ് മിനിറ്റിനുള്ളില്‍ ഇത്രയും ദൂരം ഓടി പൂര്‍ത്തിയാക്കണം. ഇന്ത്യൻ ടീമിലുള്ള ചില താരങ്ങള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബ്രോങ്കോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വരാനിരിക്കുന്ന പരമ്പരകളിലും ബ്രോങ്കോ ടെസ്റ്റ് ഇന്ത്യൻ താരങ്ങളുടെ പ്രത്യേകിച്ച് പേസ് ബൗളര്‍മാരുടെ ശാരീരികക്ഷമത നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡമാകുമെന്നാണ് കരുതുന്നത്. ടെസ്റ്റ്, ഏകദിന ടീമിലുള്ള താരങ്ങള്‍ക്കായിരിക്കും പ്രധാനമായും ബ്രോങ്കോ ടെസ്റ്റുണ്ടാകുക എന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐസിസി വിലക്ക് മുതല്‍ ഒറ്റപ്പെടുത്തൽ വരെ, ടി20 ലോകകപ്പ് ബഹിഷ്കരിച്ച ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് എന്തൊക്കെ തിരിച്ചടികൾ
11 ഇന്നിംഗ്സില്‍ 103 സ്ട്രൈക്ക് റേറ്റില്‍ നേടിയത് 202 റണ്‍സ്, ബാബര്‍ അസമിനെ ബിഗ് ബാഷ് ലീഗില്‍ നിന്ന് തിരിച്ചുവിളിച്ച് പാകിസ്ഥാന്‍