'പ്രധാനമന്ത്രി ശ്രമിക്കുന്നത് അതിനാണ്, അദ്ദേഹത്തെ നമ്മളെല്ലാവരും പിന്തുണക്കണം', മാലദ്വീപ് വിഷയത്തിൽ ഷമി

Published : Jan 09, 2024, 09:49 AM IST
'പ്രധാനമന്ത്രി ശ്രമിക്കുന്നത് അതിനാണ്, അദ്ദേഹത്തെ നമ്മളെല്ലാവരും പിന്തുണക്കണം', മാലദ്വീപ് വിഷയത്തിൽ ഷമി

Synopsis

ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ മുഹമദ്ദ് ഷമിക്ക് തൊട്ടുപിന്നാലെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്ടമായിരുന്നു. ഈ മാസം 25ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷമി ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദില്ലി: മാലദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നമ്മള്‍ രാജ്യത്തെ ടൂറിസം സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണമെന്നും അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അത് എല്ലാവര്‍ക്കും നല്ലതാണെന്നും ഷമി പറഞ്ഞു. നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നമ്മള്‍ പിന്തുണക്കണമെന്നും ഷമി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ ടൂറിസം സാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചതും മാലദ്വീപിലെ ഒരു വിഭാഗത്തിനെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ പ്രസ്താവനകളുമായി മാലദ്വീപിലെ മന്ത്രിമാര്‍ തന്നെ രംഗത്തെത്തുകയും ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള നിരവധി കായികതാരങ്ങള്‍ ഇന്ത്യൻ ടൂറിസത്തെ പ്രമോട്ട് ചെയ്തും പ്രധാനമന്ത്രിയെ പിന്തുണച്ചും രംഗത്തെത്തുകയും ചെയ്തു.

ടി20 ലോകകപ്പിൽ കളിക്കുക 2022ലെ ടീം തന്നെ; അവനൊന്നും ഇനി ടീമില്‍ ഇടമുണ്ടാകില്ല; തുറന്നു പറഞ്ഞ് മുന്‍ സെലക്ടര്‍

ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ മുഹമദ്ദ് ഷമിക്ക് തൊട്ടുപിന്നാലെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്ടമായിരുന്നു. ഈ മാസം 25ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷമി ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കുമായാണ് താന്‍ ലോകകപ്പില്‍ കളിച്ചതെന്നും വേദന കുറക്കാന്‍ ഇഞ്ചക്ഷനുകള്‍ എടുത്തിരുന്നുവെന്നും ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ ഷമി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കായി പ്രത്യേക തയാറെടുപ്പുകളൊന്നും നടത്തുന്നില്ലെന്നും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി ചെയ്യാനാണ് എല്ലായ്പ്പോഴും ശ്രമിക്കുന്നതെന്നും ഷമി പറഞ്ഞു. മുമ്പ് ഇന്ത്യ ബാറ്റിംഗ് ടീമായിരുന്നെങ്കില്‍ കഴിഞ്ഞ നാലോ ആറോ മാസത്തിനിടെ ആളുകളുടെ കാഴ്ചപ്പാടില്‍ വ്യത്യാസം വന്നിട്ടുണ്ടെന്നും ഇന്ത്യ ബൗളിംഗ് ടീം കൂടിയാണെന്ന് ഇപ്പോള്‍ അവര്‍ തിരിച്ചറിയുന്നുണ്ടെന്നും ഷമി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇത് ശരിക്കും അറപ്പുളവാക്കുന്നത്'; ചാഹലിനൊപ്പമുള്ള വ്യാജ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഷെഫാലി ബഗ്ഗ
കണ്ണൂ‍ർക്കാരൻ ഷറഫു മുതൽ അമേരിക്കയുടെ നേത്രാവൽക്കർ വരെ, ലോകകപ്പിൽ പട നയിക്കാൻ 40 ഇന്ത്യൻ താരങ്ങൾ, കൂടുതല്‍ കാനഡയില്‍‍