
സിഡ്‌നി: ഇന്ത്യന്‍ ബൗളിംഗ് നിരയെ പ്രശംസ കൊണ്ടുമൂടി ഓസീസ് ക്രിക്കറ്റര്‍ ഉസ്‌മാന്‍ ഖവാജ. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പാണ് ടീം ഇന്ത്യയുടേത് എന്ന് പറഞ്ഞ ഖവാജ, പേസര്‍ മുഹമ്മദ് ഷമിയാണ് ലോകത്തെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ ബൗളറെന്നും വ്യക്തമാക്കി.
'ലോകത്ത് നിലവിലെ ഏറ്റവും മികച്ച ബൗളിംഗ് നിര ടീം ഇന്ത്യയുടേത്. ലോകമെമ്പാടും വിസ്‌മയ ബൗളര്‍മാരുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ലൈനപ്പ് അവിശ്വസനീയമാണ്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ജസ്‌പ്രീത് ബുമ്ര. വ്യത്യസ്‌തമായ ആക്ഷനും ബൗണ്‍സറും സ്‌കില്ലും സ്ലോ ബോളുകളും ബുമ്രയെ അപകടകാരിയാക്കുന്നു. ഇശാന്ത് ശര്‍മ്മ പ്രതിഭാധനനായ ബൗളറാണ്. മികച്ച ലെങ്തില്‍ പന്തെറിയുന്ന ഇശാന്തിന് അനുഭവസമ്പത്ത് വലിയ മുതല്‍ക്കൂട്ടാണ്'.
സിറാജിനും വലിയ പ്രശംസ
'മുഹമ്മദ് ഷമിയാണ് ലോകത്തെ ഏറ്റവും അണ്ടര്‍റേറ്റഡായ ബൗളര്‍ എന്നാണ് തോന്നുന്നത്. നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ ഏറെ വേഗം അദേഹത്തിനുണ്ട്. മികച്ച സീം പൊസിഷനില്‍ പന്തെറിയുന്ന ഷമി ഇന്ത്യന്‍ ലൈനപ്പിലെ പ്രധാന താരങ്ങളിലൊരാളാണ്. എന്നാല്‍ ആളുകള്‍ അദേഹത്തെ കുറിച്ച് മറന്നു. വളരെ പ്രതിഭാശാലിയായ ബൗളറാണ് മുഹമ്മദ് സിറാജ്. മൂന്ന് വര്‍ഷം മുമ്പ് എ സീരിസില്‍ സിറാജിനെ നേരിട്ടിരുന്നു. അവിശ്വനീയ സ്‌പെല്‍ എറിഞ്ഞ അദേഹം മികച്ചൊരു ടെസ്റ്റ് ബൗളറായി മാറുമെന്ന് അന്നേ തോന്നിയിരുന്നു' എന്നും ഖവാജ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ടിലാണ് ടീം ഇന്ത്യ നിലവിലുള്ളത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. മൂന്നാം ടെസ്റ്റിന് ബുധനാഴ്‌ച തുടക്കമാകും. പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ ബുമ്ര 12 ഉം സിറാജ് 11 ഉം ഷമി ഏഴും ഇശാന്ത് ഒരു കളിയില്‍ നിന്ന് അഞ്ചും വിക്കറ്റ് നേടിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!