'എബിഡിക്കും മാക്‌സ്‌വെല്ലിനും പകരംവെക്കാന്‍ പോന്നവന്‍'; ആര്‍സിബിയുടെ പുതിയ താരത്തെ കുറിച്ച് പരിശീലകന്‍

By Web TeamFirst Published Aug 22, 2021, 4:38 PM IST
Highlights

സീസണിന്‍റെ രണ്ടാംപകുതി യുഎഇയില്‍ ആരംഭിക്കാനിരിക്കേ ഇരുവരോളം പോന്നൊരു താരം കൂടി ടീമിലുണ്ട് എന്ന് പറയുകയാണ് ആര്‍സിബി പരിശീലകന്‍ മൈക്ക് ഹെസ്സന്‍

ദുബായ്: ഐപിഎല്ലില്‍ ഗ്ലെന്‍ മാക‌സ്‌വെല്ലും എ ബി ഡിവില്ലിയേഴ്‌സുമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മധ്യനിരയിലെ കരുത്ത്. ഐപിഎല്‍ പതിനാലാം സീസണില്‍ ഏഴില്‍ അഞ്ച് മത്സരങ്ങള്‍ ജയിക്കാന്‍ ആര്‍സിബിയെ പ്രാപ്‌തരാക്കിയതില്‍ ഇരുവര്‍ക്കും വലിയ പങ്കുണ്ട്. സീസണിന്‍റെ രണ്ടാംപകുതി യുഎഇയില്‍ ആരംഭിക്കാനിരിക്കേ ഇരുവരോളം പോന്നൊരു താരം കൂടി ടീമിലുണ്ട് എന്ന് പറയുകയാണ് ആര്‍സിബി പരിശീലകന്‍ മൈക്ക് ഹെസ്സണ്‍. 

ആരാണ് ടിം ഡേവിഡ്? 

'ഫിന്‍ അലന്‍ പോകുന്നതോടെ ടീമിന്‍റെ മധ്യനിര ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അതിനാലാണ് ടിം ഡേവിഡ് സ്‌ക്വാഡിനൊപ്പം ചേര്‍ന്നത്. ദ് ഹണ്ട്രഡ് ലീഗില്‍ സതേണ്‍ ബ്രേവിന്‍റെ താരമാണ്. അടുത്തിടെ സറേക്കായും ഹൊബാര്‍ട്ട് ഹറികെയ്‌ന്‍സിനായും മികച്ച പ്രകടനം പുറത്തെടുത്തു. ആവശ്യമെങ്കില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനോ എബിഡിക്കോ പകരക്കാനാവുന്ന പവര്‍ ഹിറ്ററാണ് അദേഹം. ബാറ്റിംഗ് ഓര്‍ഡറില്‍ മറ്റ് ഓപ്‌ഷനുകളും താരം നല്‍കുന്നതായും' മൈക്ക് ഹെസ്സണ്‍ പറഞ്ഞു. 

ആര്‍സിബി സ്‌ക്വാഡിനൊപ്പം ചേര്‍ന്ന മൂന്ന് പുതിയ താരങ്ങളിലൊരാളാണ് ടിം ഡേവിഡ്. സിംഗപ്പൂരിനായി 15 അന്താരാഷ്‌ട്ര ടി20കള്‍ കളിച്ചിട്ടുള്ള ഡേവിഡ് നാല് അര്‍ധ സെഞ്ചുറികള്‍ സഹിതം 558 റണ്‍സ് നേടിയിട്ടുണ്ട്. 46.50 ആണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ 158.42 സ്‌ട്രൈക്ക്‌റേറ്റും താരത്തിനുണ്ട്. റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പില്‍ സറേക്കായി 140*, 52*, 102 റണ്‍സ് താരം നേടിയിരുന്നു. കൂടാതെ പിഎസ്എല്ലില്‍ ആറ് മത്സരങ്ങളില്‍ 180 റണ്‍സും നേടി. 

ഐപിഎല്‍ സെപ്റ്റംബര്‍ 19 മുതല്‍
 
സെപ്റ്റംബര്‍ 19ന് മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് യുഎഇയില്‍ തുടക്കമാവുന്നത്. ഐപിഎല്ലില്‍ മൂന്ന് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുണ്ട്. 

എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാമതുമാണ്. 

ഹസരങ്ക ആര്‍സിബിയിലെത്തുന്നത് സ്‌കൗട്ടിംഗ് പ്രോഗ്രാമിലൂടെ; വ്യക്തമാക്കി മൈക്ക് ഹെസ്സണ്‍

'ഇന്ത്യയുടെ ട്രംപ് കാര്‍ഡ്'; ലീഡ്‌സ് ടെസ്റ്റില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്ന് ഫറൂഖ് എഞ്ചിനീയര്‍

മലയാളത്തോടുള്ള പ്രിയം വ്യക്തമാക്കി ധോണിയുടെ മകള്‍ സിവ ; ആശംസകളറിയിച്ച് സാക്ഷി ധോണി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!