വേദന സഹിക്കാവുന്നതിനപ്പുറമായിരുന്നു, ആത്മവിശ്വാസം നല്‍കിയത് ധോണി; 2015 ലോകകപ്പിനെ കുറിച്ച് മുഹമ്മദ് ഷമി

By Web TeamFirst Published Apr 16, 2020, 3:10 PM IST
Highlights
2015 ലോകകപ്പില്‍ കളിച്ചതിനെ കുറിച്ച് അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. ഓസ്‌ട്രേലിയ- ന്യസിലന്‍ഡ് ലോകകപ്പില്‍ പൊട്ടിയ കാല്‍മുട്ടുമായിട്ടാണെന്ന് ഷമി വെളിപ്പെടുത്തി.
 
ലഖ്‌നൗ: 2015 ലോകകപ്പില്‍ കളിച്ചതിനെ കുറിച്ച് അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. ഓസ്‌ട്രേലിയ- ന്യസിലന്‍ഡ് ലോകകപ്പില്‍ പൊട്ടിയ കാല്‍മുട്ടുമായിട്ടാണെന്ന് ഷമി വെളിപ്പെടുത്തി. അന്ന് ക്യാപ്റ്റന്‍ എം എസ് ധോണിയും ഫിസിയൊ നിതിന്‍ പട്ടേലും നല്‍കിയ പിന്തുണയാണ് ആത്മവിശ്വാസം നല്‍കിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാമില്‍ ഇര്‍ഫാന്‍ പഠാനുമായുള്ള ചാറ്റിങ്ങിനിടെയാണ് ഷമി ഇക്കാര്യം പറഞ്ഞത്. താരം തുടര്‍ന്നു... ''2015 ലോകകപ്പില്‍ കടുത്ത വേദന സഹിച്ചാണ് കളിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ തന്റെ കാല്‍ മുട്ടിന് പൊട്ടലേറ്റു. പിന്നീട് ആ ലോകകപ്പ് പൂര്‍ത്തിയാക്കിയത് ഈ വേദനയോടെയാണ്. പരിക്ക് വകവെയ്ക്കാതെയാണ് കളിച്ചത്. 

മത്സരം തുടങ്ങുന്നതിന് മുന്‍പ് എല്ലാ ദിവസവും ഡോക്ടര്‍മാര്‍ തന്റെ മുട്ടില്‍ നിന്ന് നീര് പുറത്തെടുക്കാറുണ്ടായിരുന്നു. ഓരോ മത്സരം കഴിയുമ്പോഴും തനിക്ക് നടക്കാന്‍ പോലും കഴിയാറുണ്ടായിരുന്നില്ല. ദിവസവും മൂന്ന് വേദന സംഹാരികളാണ് കഴിച്ചിരുന്നത്. എന്റെ കാലുകള്‍ക്ക് ഓപ്പറേഷന്‍ വേണമെന്നാണ് അന്ന് നിതിന്‍ പറഞ്ഞത്.'' ഷമി പറഞ്ഞുനിര്‍ത്തി. 

2015 ലോകകപ്പില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച മുഹമ്മദ് ഷമി 17 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഉമേഷ് യാദവിന് പിന്നില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം കൂടിയായിരുന്നു ഷമി.
 
click me!