സ്‌കോര്‍ എത്രയെന്ന് ഇംഗ്ലീഷ് ആരാധകര്‍; വായടപ്പിച്ച് സിറാജിന്‍റെ മറുപടി- വീഡിയോ വൈറല്‍

By Web TeamFirst Published Aug 26, 2021, 10:19 AM IST
Highlights

സ്‌കോര്‍ എത്രയെന്ന് ചോദിച്ച ആരാധകരോട് 1-0 എന്ന് ആംഗ്യം കാട്ടുകയായിരുന്നു താരം

ലീഡ്‌സ്: ഇംഗ്ലണ്ട് ആരാധകരുടെ ട്രോളിന് ചുട്ട മറുപടിയുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ലീഡ്സ് ടെസ്റ്റിന്‍റെ ആദ്യ ദിവസം ഇന്ത്യ 78 റൺസിന് പുറത്തായതിന് പിന്നാലെയാണ് സംഭവം. സ്‌കോര്‍ എത്രയെന്ന് ചോദിച്ച ആരാധകരോട് 1-0 എന്ന് ആംഗ്യം കാട്ടുകയായിരുന്നു താരം. പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ് എന്നതാണ് സിറാജ് ഉദ്ദേശിച്ചത്. 

Mohammed Siraj signalling to the crowd “1-0” after being asked the score. pic.twitter.com/Eel8Yoz5Vz

— Neelabh (@CricNeelabh)

കാലിടറി വീണ് ഇന്ത്യ

നായകന്‍ വിരാട് കോലി ഉള്‍പ്പടെയുള്ള മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ പതറിയപ്പോള്‍ ലീഡ്‌സ് ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 78 റൺസിന് പുറത്തായിരുന്നു. 19 റൺസെടുത്ത രോഹിത് ശര്‍മ്മയും 18 റൺസെടുത്ത അജിങ്ക്യ രഹാനെയും മാത്രമാണ് രണ്ടക്കം കണ്ടത്. കെ എൽ രാഹുല്‍ അടക്കം മൂന്ന് പേര്‍ പൂജ്യത്തിന് പുറത്തായി. നായകന്‍ കോലി ഏഴും പൂജാര ഒന്നും പന്ത് രണ്ടും റൺസെടുത്ത് മടങ്ങി. ജയിംസ് ആൻഡേഴ്‌സനും ക്രെയിഗ് ഒവെര്‍ട്ടനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഗംഭീര തുടക്കവുമായി ഇംഗ്ലണ്ട്

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. രണ്ടാം ദിവസം ഇംഗ്ലണ്ട് വിക്കറ്റ് പോകാതെ 120 റൺസെന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കും. 52 റൺസോടെ റോറി ബേൺസും 60 റൺസുമായി ഹസീബ് ഹമീദും ആണ് ക്രീസില്‍. നിലവില്‍ 42 റൺസിന്‍റെ ലീഡ് ഇംഗ്ലണ്ടിനുണ്ട്.

നാണക്കേടിന്‍റെ പടുകുഴിയില്‍ കോലി; റണ്‍മെഷീന് ഇതെന്ത് പറ്റി!

തകര്‍ന്നടിഞ്ഞ് ഇന്ത്യ, തകര്‍ത്തടിച്ച് ഇംഗ്ലണ്ട്; ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്

മോശം ഫോം മറികടക്കാന്‍ കോലി സച്ചിന്റെ ഉപദേശം തേടണമെന്ന് ഗവാസ്‌കര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ  തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!